Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലങ്ക പ്രീമിയര്‍ ലീഗ് ടീമിന്റെ സഹ ഉടമയായി സഹീര്‍ ഖാന്‍

ലങ്ക പ്രീമിയര്‍ ലീഗ് ടീമിന്റെ സഹ ഉടമയായി സഹീര്‍ ഖാന്‍

മുംബൈ: ഭാരതത്തിന്റെ മുന്‍ പേസ് ബൗളര്‍ സഹീര്‍ ഖാന്‍ ലങ്ക പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ ജാഫ്‌ന കിംഗ്‌സിന്റെ സഹ ഉടമയായി.

സ്‌റ്റോക്ക്‌ഹോം ആസ്ഥാനമായുള്ള സ്‌പോര്‍ട്‌സ് ഓണര്‍ഷിപ്പ് ഗ്രൂപ്പായ ‘ആങ്കര്‍ സ്‌പോര്‍ട്‌സ് ടീമിനെ സ്വന്തമാക്കിയതിനെ തുടര്‍ന്നാണ് സഹീര്‍ ഖാന്‍ സഹ ഉടമയായത്. പുതിയ ഉടമസ്ഥത വന്നതോടെ ടീമിന്റെ പേര് ‘ആങ്കര്‍ ജാഫ്‌ന കിംഗ്‌സ്’ എന്ന് പുനര്‍നാമകരണം ചെയ്തു. മുന്‍ ഉടമകളില്‍ ഒരാളായ മന്‍ജോത് കല്‍റയുമായി ബന്ധപ്പെട്ട വിവാദങ്ങളെയും കരാര്‍ റദ്ദാക്കലിനെയും തുടര്‍ന്നാണ് ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെട്ടത്. എല്‍.പി.എല്ലിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസിയാണ് ജാഫ്‌ന.

ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും യുവതാരങ്ങള്‍ക്ക് തന്റെ അനുഭവസമ്പത്ത് പങ്കുവെക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും സഹീര്‍ ഖാന്‍ പ്രതികരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily