Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലോകകപ്പ് വനിതാ ടി20 ക്രിക്കറ്റ്: ഓസ്‌ട്രേലിയയ്‌ക്ക് കിരീടം

ലോകകപ്പ് വനിതാ ടി20 ക്രിക്കറ്റ്: ഓസ്‌ട്രേലിയയ്‌ക്ക് കിരീടം

ണ്ടന്‍: വനിതാ കുട്ടിക്രിക്കറ്റിന്റെ ലോക മാമാങ്കം ജയിച്ച്‌ ഓസ്ട്രേലിയ. ഏഴാം തവണയാണ് ഓസ്ട്രേലിയ വനിതാ ട്വിന്റി20 ക്രിക്കറ്റ് ലോക കിരീടം ചൂടുന്നത്.

ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് അനായാസം തകര്‍ത്തുകൊണ്ടായിരുന്നു ഓസ്ട്രേലിയയുടെ ഫൈനല്‍ വിജയം.

വിഖ്യാതമായ ലോര്‍ഡ്സ് മൈതാനത്ത് നടന്ന ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു. 17.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു. അര്‍ദ്ധസെഞ്ചുറി പ്രകടനവുമായി ഓസ്ട്രേലിയന്‍ ഓപ്പണര്‍ ബെത്ത് മൂണി(64) ആണ് കിരീടനേട്ടം വേഗത്തിലാക്കിയത്. ഫൈനല്‍ മത്സരത്തിന്റെ താരമായും ലോകകപ്പിന്റെ താരമായും തെരഞ്ഞെടുക്കപ്പെട്ടത് ബെത്ത് മൂണി ആണ്.

ലോകകപ്പില്‍ കളിച്ച എല്ലാ കളികളും ആധികാരികമായി ജയിച്ചാണ് ഓസ്ട്രേലിയ ജേതാക്കളായിരിക്കുന്നത്. സെമിയില്‍ വെസ്റ്റിന്‍ഡീസിനെ എട്ട് വിക്കറ്റിന് തറ പറ്റിക്കുകയായിരുന്നു.

പ്രാഥമിക ഘട്ടത്തില്‍ ഭാരതം ഉള്‍പ്പെട്ട ഗ്രൂപ്പ് ബിയില്‍ ആയിരുന്നു ഓസ്ട്രേലിയ. കളിച്ച എല്ലാ മത്സരങ്ങളിലും തകര്‍പ്പന്‍ ജയത്തോടെയാണ് മുന്നേറിയത്. പത്താമത് വനിതാ ട്വന്റി20 ലോകകപ്പ് ആണ് കടന്നുപോയത്. 2009ല്‍ നടന്ന ആദ്യ ലോകകപ്പില്‍ ഇംഗ്ലണ്ട് ജേതാക്കളായി. പിന്നീട് തുടരെ മൂന്ന് തവണ ഓസ്ട്രേലിയ. ഭാരതം ആതിഥ്യമരുളിയ 2016ല്‍ വെസ്റ്റിന്‍ഡീസ് കിരീടമുയര്‍ത്തി. പിന്നീട് തുടര്‍ച്ചയായി വീണ്ടും മൂന്ന് ലോകകപ്പുകളില്‍ ഓസീസ് മുത്തമിട്ടു. കഴിഞ്ഞ തവണ 2024ല്‍ ന്യൂസീലന്‍ഡ് ആണ് ജേതാക്കളായത്. ഇത്തവണ ഓസീസ് വീണ്ടും കിരീടം തിരിച്ചുപിടിച്ചിരിക്കുന്നു.

നിരാശപ്പെടുത്തി ഭാരതം
വനിതാ ട്വന്റി20 ലോകകപ്പില്‍ നിരാശാജനകമായ പ്രകടനമാണ് ഭാരതം കാഴ്‌ച്ചവച്ചത്. പ്രാഥമിക റൗണ്ടില്‍ തന്നെ ടീം പുറത്തായി. ആറ് ടീമുകള്‍ അനിനിരന്ന ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് പോയിന്റ് അടിസ്ഥാനത്തില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ക്കേ യോഗ്യത നേടാന്‍സാധിക്കുമായിരുന്നുള്ളൂ. ഭാരതത്തിന് മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ജയിക്കാന്‍ സാധിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily