Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; എറണാകുളം ജില്ല കലക്ടര്‍ ജി. പ്രിയങ്ക അധിക ചുമതലയേല്‍ക്കും

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; എറണാകുളം ജില്ല കലക്ടര്‍ ജി. പ്രിയങ്ക അധിക ചുമതലയേല്‍ക്കും

കൊച്ചി: ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോ എം.ഡി സ്ഥാനത്തുനിന്ന് മാറുന്നു. ഇദ്ദേഹത്തിന്റെ കാലാവധി നാളെ അവസാനിക്കും.

പുതിയ എം.ഡിയെ സർക്കാർ നിയമിക്കുന്നതുവരെ എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക കൊച്ചി മെട്രോയുടെ താല്‍ക്കാലിക ചുമതല വഹിക്കും. ഈ മാസം 30-ഓടെ അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് സ്ഥാനമൊഴിയുന്നത്.

കേരള പോലീസ് മുൻ മേധാവിയായ ലോക്നാഥ് ബെഹ്റ 2021ലാണ് കൊച്ചി മെട്രോ എം.ഡിയായി ചുമതലയേറ്റത്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടവും വാട്ടർമെട്രോ പദ്ധതിയ്‌ക്കായും ബെഹ്റയുടെ കാലാവധി നേരത്തെ സര്‍ക്കാര്‍ നീട്ടിയിരുന്നു. മെട്രോയുടെ പ്രവർത്തന വിപുലീകരണം, പുതിയ പദ്ധതികള്‍, സർവീസ് മെച്ചപ്പെടുത്തല്‍ തുടങ്ങിയ മേഖലകളില്‍ അദ്ദേഹത്തിന്റെ കാലയളവില്‍ വിവിധ നടപടികള്‍ നടപ്പാക്കിയിരുന്നു. പുതിയ എം.ഡിയെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സർക്കാർ ആരംഭിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily