Dailyhunt
മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

ണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളെ കാണാതെ മുഖ്യമന്ത്രി പിണറായി വിജയന്‍.തിങ്കളാഴ്ച പിണറായിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല.

എംഎല്‍എ ഓഫീസില്‍ എത്തും എന്നാണ് ആദ്യം അറിയിച്ചത്.എന്നാല്‍ ഫലം മോശമായതോടെ ഓഫീസില്‍ എത്തിയില്ല.ആദ്യ ആറ് റൗണ്ട് എണ്ണിയപ്പോഴും പിന്നിലായിരുന്നു പിണറായി.

രണ്ട് ദിവസമായി പിണറായി വിജയന്‍ പിണറായിയിലെ വീട്ടിലുണ്ട്.

അതേസമയം, കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയും പശ്ചിമ ബംഗാളിലെ ബിജെപിയുടെ വിജയവും അതീവ ഗൗരവത്തോടെ കാണുന്നതായി സിപിഎം പൊളിറ്റ് ബ്യൂറോ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. കേരളത്തില്‍ ഭരണത്തുടര്‍ച്ച നേടാനാവാത്തത് എന്തുകൊണ്ടാണെന്ന് പാര്‍ട്ടി പരിശോധിക്കും.പരാജയത്തിന്റെ കാരണങ്ങളെക്കുറിച്ച്‌ ഗൗരവമായ ആത്മപരിശോധന നടത്തുമെന്നും ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിച്ച്‌ ജനകീയ പോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്നും പാര്‍ട്ടി വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily