Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാള്‍ അറസ്റ്റില്‍:  മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാള്‍ അറസ്റ്റില്‍: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

ലപ്പുറം: പോത്തുകല്ലില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടായിരുന്നു.

അന്വേഷണത്തില്‍ ആദിവാസി നഗറിലുള്ള 37കാരിയായ ജിഷയാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്നും ഒപ്പം താമസിച്ചിരുന്നയാള്‍ അടിച്ചു കൊന്നതാണെന്നും കണ്ടെത്തി. സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കുടുംബ ജീവിതത്തില്‍ നേരത്തെ ഇരുവരും തമ്മില്‍ പല വിഷയങ്ങളെ ചൊല്ലി വാക്കുതര്‍ക്കമുണ്ടായിരുന്നെന്നും ഇതിനെ ചൊല്ലി സുരേഷ് നിഷയെ പലതവണ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിനു ലഭിച്ച സൂചന.

മൂന്നു ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്ന് പൊലീസ് സംശയിക്കുന്നു. മേലെ മുണ്ടേരി നീര്‍പുഴയുടെ സമീപത്തുനിന്നാണ് നിഷയുടെ മൃതദേഹം കണ്ടെത്തിയത്. സുരേഷിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പോത്തുകല്‍ പൊലീസ് കേസില്‍ വിശദമായി അന്വേഷണം നടത്തിവരികയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily