Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മലയിടംതുരുത്തില്‍ 9 ാം തീയതിക്കകം കുടിയൊഴിപ്പിക്കല്‍ നടപ്പാക്കണമെന്ന് കോടതി

മലയിടംതുരുത്തില്‍ 9 ാം തീയതിക്കകം കുടിയൊഴിപ്പിക്കല്‍ നടപ്പാക്കണമെന്ന് കോടതി

കൊച്ചി :മലയിടംതുരുത്തില്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുളള ഹൈക്കോടതി ഉത്തരവ് ഈ മാസം ഒമ്പതാം തീയതിക്കകം നടപ്പാക്കണമെന്ന് വീണ്ടും കോടതി നിര്‍ദേശം.പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയാണ് നിര്‍ദേശം നല്‍കിയത്.

എന്നാല്‍ മലയിടംതുരുത്ത് വിട്ട് എങ്ങോട്ടും പോകില്ലെന്ന നിലപാടിലാണ് പട്ടികജാതി വിഭാഗത്തില്‍ പെട്ട താമസക്കാര്‍. താമസക്കാര്‍ ഒഴിഞ്ഞ് പോകണമെന്ന നിര്‍ദേശമാണ് ഹൈക്കോടതി നല്‍കിയത്. കുടിയൊഴിപ്പിക്കലിന് സംസ്ഥാന സര്‍ക്കാര്‍ സാവകാശം തേടിയിരുന്നു.

ഭൂമിയുടെ അവകാശം സ്ഥാപിക്കാന്‍ താമസക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. തര്‍ക്കഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് നിയമപരമായ അവകാശം ഉണ്ടാകണം. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 19ന് ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, ഈ ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഒഴിപ്പിക്കല്‍ നടപടി സംഘര്‍ഷത്തില്‍ കലാശിച്ചു.

2022 ലാണ് 19 ഏക്കറില്‍ വരുന്ന രണ്ട് ഏക്കര്‍ 60 സെന്റ് ഭൂമി കിഴക്കമ്പലം സ്വദേശിയുടേതാണെന്ന് കോടതി ഉത്തരവ് വരുന്നതും അഭിഭാഷക കമ്മീഷനെ നിയമിക്കുന്നതും.എട്ട് കുടുംബങ്ങള്‍ താമസിക്കുന്ന ഭൂമിയുടെ രേഖകളടക്കം പരിശോധിച്ച പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി മുതല്‍ സുപ്രീംകോടതി വരെ കുടിയൊഴിപ്പിക്കല്‍ ശരിവച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily