Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍ ഇഡി റെയ്ഡ്

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍ ഇഡി റെയ്ഡ്

കൊല്‍ക്കൊത്ത: മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍ ഇഡി റെയ്ഡ് ആരംഭിച്ചു. തെക്കന്‍ കൊല്‍ക്കൊത്തയിലെ കാളിഘട്ട് റെസിഡന്‍സിയിലാണ് റെയ്ഡ്.

നാല് നിലയിലുള്ള കൂറ്റന്‍ ബംഗ്ലാവാണ് ഇത്. എല്ലാ വിധ ആഡംബരത്തിന്റെയും പ്രതീകമാണ് ഈ വീട്. ഇതാദ്യമായാണ് അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍ റെയ്ഡിന് എത്തിയത്. തായ് ലാന്‍റുകാരിയാണ് അഭിഷേക് ബാനര്‍ജിയുടെ ഭാര്യ രുചിര. ആഡംബരജീവിതത്തിന്റെ പ്രതീകമാണ് രുചിര. മമതയുടെ ആത്മാര്‍ത്ഥമായ രാഷ്‌ട്രീയപ്രവര്‍ത്തനത്തില്‍ ഉയര്‍ന്നുവന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ അന്തകനായത് അഭിഷേക് ബാനര്‍ജിയാണ്. അധ്യാപകരെ നിയമിക്കുന്നതിന് വന്‍തുകയാണ് കൈക്കൂലി വാങ്ങിയിരുന്നത്. പണം വാങ്ങുന്നത് നിയന്ത്രിച്ചിരുന്നത് രുചിരയാണ്. നാല് നിലകളുള്ള ആഡംബര വീട് നിര്‍മ്മിച്ചത് തന്നെ ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ്.

വിദ്യാഭ്യാസ റിക്രൂട്ട് മെന്‍റ് അഴിമതി തുടങ്ങി ഒരു പിടി അഴിമതിയുടെ രേഖകള്‍ തേടിയാണ് ഇഡിയുടെ ഈ റെയ്ഡ്. കുറച്ചുനാളായി അഭിഷേക് ബാനര്‍ജിയ്‌ക്കും ഭാര്യയ്‌ക്കും എതിരായ സാമ്പത്തിക അന്വേഷണത്തിന്റെ തുടര്‍ച്ചയാണ് ഈ റെയ്ഡ്.

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍ ഇഡി റെയ്ഡ്
എല്ലാ ഭാഗങ്ങളില്‍ നിന്നും തിരിച്ചടി നേരിടുന്ന ഒരു നേതാവായ മമതയെയാണ് കാണാന്‍ കഴിയുന്നത്. മരുമകന്റെ അഴിമതിയും ഗുണ്ടായിസവുമാണ് തിരിച്ചടിക്കുന്നത്. അതിന് പുറമെ 80 എംഎല്‍എമാര്‍ ജയിച്ചെങ്കിലും ഇതില്‍ ഭൂരിഭാഗം പേരും ചേര്‍ന്ന് മമതയ്‌ക്കെതിരെ വിമതരായി നിലകൊള്ളുകയാണ്. സ്വന്തം പാര്‍ട്ടി തന്നെ കാല്‍ക്കീഴില്‍ നിന്നും ഒലിച്ചുപോകുന്നതിന്റെ വേദനയിലാണ് മമത. അതിനിടയിലാണ് അഭിഷേക് ബാനര്‍ജിക്കെതിരായ ആക്രമണങ്ങളും ഇപ്പോഴത്തെ ഇഡി റെയ്ഡും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily