Saturday, 28 Nov, 3.46 pm ജന്മഭൂമി

ലേറ്റസ്റ്റ് ന്യൂസ്
മറഡോണയുടെ അന്ത്യയാത്രയെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം; മറഡോണയുടെ സംസ്‌കാര ചടങ്ങ് നടത്തിയത് സ്വകാര്യ ചടങ്ങായി

ബ്യൂണസ് ഐറിസ്: അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ അന്ത്യയാത്രയിലെ ജനക്കൂട്ടം എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് കണ്ടെത്തല്‍. റോഡ് മുഴുവന്‍ തിക്കി തിരക്കി നീങ്ങുന്ന വലിയൊരു ജനക്കൂട്ടത്തിന്റെ വീഡിയോയാണ് ഡീഗോ മറഡോണയുടെ മൃതസംസ്‌കാര യാത്രയുടേതെന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്നത്. സ്വകാര്യ ചടങ്ങായി നടത്തിയ ഡീഗോ മറഡോണയുടെ സംസ്‌കാര ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉള്‍പ്പെടെ രണ്ട് ഡസനോളം പേര്‍ മാത്രമാണ് പങ്കെടുത്തത്

അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ നടന്ന ചടങ്ങുകളുടെ വീഡിയോ എന്ന കുറിപ്പോടെയാണ് പ്രചാരണം. മറഡോണയുടെ ജനപിന്തുണയെ വാഴ്ത്തിയും കോവിഡ് പ്രട്ടോക്കോള്‍ പാലിക്കാത്തതില്‍ ആശങ്ക പ്രകടിപ്പിച്ചുമെല്ലാം നിരവധി കമന്റുകളും വീഡിയോയ്ക്ക് പിന്നാലെ എത്തിയിരുന്നു.

എന്നാല്‍, അര്‍ജന്റീനയില്‍ 2019ല്‍ നടന്ന ഒരു പരിപാടിയുടെ വീഡിയോയാണ് വ്യാജകുറിപ്പോടെ ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്ന് ഇന്ത്യാ ടുഡേയുടെ ഫാക്‌ട് ചെക്ക് വിഭാഗം കണ്ടെത്തി. റിവേഴ്‌സ് ഇമേജ് ഉപയോഗിച്ചുള്ള പരിശോധനയില്‍ അര്‍ജന്ൈറന്‍ പ്രസിഡന്റിന് പിന്തുണ പ്രഖ്യാപിച്ച്‌ നടന്ന പരിപാടിയിലേതാണ് ഈ ദൃശ്യങ്ങള്‍ എന്ന് വ്യക്തമായി. 2015 മുതല്‍ 2019വരെ പ്രസിഡന്റ് പദവി വഹിച്ച മൗറിഷ്യോ മക്രിയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവുമധികം ആളുകള്‍ പങ്കെടുത്ത പരിപാടിയെന്നാണ് അന്ന് ഈ പരിപാടിയേക്കുറിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janmabhumi Daily
Top