തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനുമെതിരായ അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു.
ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നല്‍കിയ പരാതി ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു.
മാസപ്പടി കേസിലും കുഴല്‍പ്പണ കേസിലും അന്വേഷണം നടത്തി റിപ്പോര്‍ട്ട് കൈമാറിയ ഇ ഡി ഉദ്യോഗസ്ഥരുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി പി വിക്രമന്‍ ചര്‍ച്ച നടത്തും. ഇ ഡി കൈമാറിയ വിവരങ്ങള്‍ പരിശോധിച്ച ശേഷം അന്വേഷണ സംഘം റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറും.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ 15 ദിവസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. എന്നാല്‍ നിലവില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.ഈ സാഹചര്യത്തില്‍ ആദ്യഘട്ട അന്വേഷണത്തിന് എത്ര സമയം വേണ്ടിവരുമെന്നതില്‍ വ്യക്തതയില്ല.

