Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'മാവേലി'യുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു, തട്ടുകടക്കാരനെതിരെ പരാതി

'മാവേലി'യുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു, തട്ടുകടക്കാരനെതിരെ പരാതി

ലപ്പുഴ: കായംകുളം പുള്ളിക്കണക്കില്‍ മാവേലി വേഷം കെട്ടിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു. കരുനാഗപ്പള്ളി സ്വദേശിയായ ചന്ദ്രബാബുവിനോടാണ് ഈ ക്രൂരത.

തട്ടുകടക്കാരനാണ് മാവേലിയെ ആക്രമിച്ചത്. അവിട്ടം ദിനത്തിലാണ് സംഭവം നടന്നത്. ചന്ദ്രബാബുവിന്റെ മുഖത്തും കൈയിലും പൊള്ളലേറ്റു.

കടയില്‍ നിന്ന് ചായ കുടിച്ചശേഷം പണം നല്‍കി പോകുന്നതിനിടെ ചെറിയ തർക്കമുണ്ടായപ്പോഴാണ് തിളച്ച എണ്ണയൊഴിച്ചതെന്ന് ചന്ദ്രബാബു പറഞ്ഞു. ഓലക്കുട ഉണ്ടായിരുന്നതിനാല്‍ തലയിലൂടെ എണ്ണ വീണില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ കായംകുളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ അബദ്ധത്തില്‍ എണ്ണ ഒഴിച്ചതാണെന്നാണ് തട്ടുകട ഉടമയുടെ വാദം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily