Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

ത്തനംതിട്ട: കുട്ടിക്കാനം-കട്ടപ്പന ഹൈവേയുടെ നിര്‍മാണ പ്രചരണത്തിനായി കുട്ടിക്കാനം മുതല്‍ കട്ടപ്പന വരെ 2026 ഫെബ്രുവരി 22ന് പിണറായി സര്‍ക്കാര്‍ നടത്തിയ ഹില്‍ ഹൈവേ റണ്ണിനായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) ചെലവഴിച്ചത് 91.35 ലക്ഷം രൂപ.

ബോളിവുഡ് താരവും മോഡലും ദീര്‍ഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമന്‍ പങ്കെടുത്ത പരിപാടിയായിരുന്നു ഇത്. എന്നാല്‍ മിലിന്ദ് സോമന് പ്രതിഫലമായി ഒരു രൂപ പോലും നല്‍കിയതുമില്ല. കുട്ടിക്കാനം മുതല്‍ ചപ്പാത്ത് വരെ 20 കിലോമീറ്ററിലാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. വനിത ബൈക്ക് റൈഡര്‍മാര്‍, റോളര്‍ സ്‌കേറ്റിങ്, സൈക്ലിങ് താരങ്ങള്‍, പൗരപ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. മിലിന്ദ് സോമന്‍ ഇടുക്കി കവല വരെ അന്നത്തെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഓടിച്ച തുറന്ന ജീപ്പിലും സഞ്ചരിച്ചിരുന്നു.

ഇടുക്കി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, മുന്‍ എംഎല്‍എ ബിജിമോള്‍, ജില്ലയിലെ കായികതാരങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരും പരിപാടിയുടെ ഭാഗമായിരുന്നു. സര്‍ക്കാര്‍ ഏജന്‍സിയായ ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡിനായിരുന്നു കൂട്ടയോട്ടത്തിന്റെ സംഘാടനം. കുട്ടിക്കാനം-കട്ടപ്പന റോഡ് 203.6 കോടി രൂപ ചെലവിട്ടാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍മിച്ചത്. ഇടുക്കി മരിയന്‍ കോളജ് ഗ്രൗണ്ടില്‍ റോഷി അഗസ്റ്റിന്‍ ആണ് കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്തത്. സംഘാടകരായ ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡിനും മിലിന്ദ് സോമനും ഒരു രൂപ പോലും നല്‍കാഞ്ഞിട്ടും 91.35 ലക്ഷം രൂപ എന്തിന് ചെലവിട്ടു എന്നതിന് കിഫ്ബിക്ക് വ്യക്തമായ കണക്കോ വിശദീകരണമോ ഇല്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily