Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുഖ്യമന്ത്രിക്കതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിനുളള സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സസ്പന്‍ഷന്‍ റദ്ദാക്കി:മാനുഷിക പരിഗണനയെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

മുഖ്യമന്ത്രിക്കതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിനുളള സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സസ്പന്‍ഷന്‍ റദ്ദാക്കി:മാനുഷിക പരിഗണനയെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ രാഷ്‌ട്രീയ വിമര്‍ശനം ഉന്നയിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്പന്‍ഡ് ചെയ്ത നടപടി റദ്ദാക്കി.

വിരമിക്കല്‍ ദിവസമാണ് സ്‌കൂള്‍ പ്രന്‍സിപ്പലിന് ആശ്വാസകരമായ ഉത്തരവ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയത്.

സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് ജവാദിനെയാണ് രാഷ്‌ട്രീയ വിമര്‍ശനത്തിന്റെ പേരില്‍ രണ്ട് ദിവസം മുമ്പ് സസ്പന്‍ഡ് ചെയ്തത്.

വിഷയത്തില്‍ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നല്‍കിയിരുന്നില്ല. പുറമേ നിന്നുളള പരാതി പ്രകാരമായിരുന്നു സസ്പെന്‍ഷന്‍ വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ അധ്യാപകനെതിരെ ഉണ്ടായ വകുപ്പ് തല നടപടി മാനുഷിക പരിഗണനയില്‍ പിന്‍വലിക്കുകയാണെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily