Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മൂന്നു മലയാളികള്‍ അടക്കം അന്തര്‍സംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

മൂന്നു മലയാളികള്‍ അടക്കം അന്തര്‍സംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

ബെംഗളൂരു: അന്തർ സംസ്ഥാന വാഹന മോഷണ ശൃംഖലയില്‍ ഉള്‍പ്പെട്ട മൂന്നു മലയാളികള്‍ അടക്കം നാല് പേര്‍ കര്‍ണാടകയില്‍ അറസ്റ്റിലായി.

കാസറഗോഡ് സ്വദേശികളായ ജെ. അബ്ദുല്‍ സഹില്‍ (25), കെ. മുഹമ്മദ് ആസിഫ് (25), എം. മുഹമ്മദ് സിറാജ് (28), തമിഴ്‌നാട് കരൂർ സ്വദേശി ശക്തിവേലു (24) എന്നിരെയാണ് പുത്തൂർ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂണ്‍ 19 നും 20 നും ഇടയില്‍ പുത്തൂർ റൂറല്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ ഉദ്നൂർ കാവില്‍ നിന്നാണ് പ്രതികള്‍ മോഷണം നടത്തിയത്. ഓമ്‌നി വാന്‍ മോഷ്ടിച്ച്‌ കേരളത്തിലേക്കും തുടർന്ന് തമിഴ്‌നാട്ടിലേക്കും കൊണ്ടുപോയി വില്‍ക്കുകയായിരുന്നു. വാഹനം തമിഴ്‌നാട്ടില്‍ ആംബുലൻസാക്കി മാറ്റിയാണ് ഉപയോഗിച്ചത്. കാസറഗോഡ് ബദിയടുക്ക, വിദ്യാനഗർ പോലീസ് സ്റ്റേഷനുകളില്‍ പ്രതികള്‍ക്കെതിരെ മോഷണ കേസുകള്‍ ഉണ്ടെന്നും പോലീസ് പറഞ്ഞു.
SUMMARY: Four persons of the interstate vehicle theft gang, including three Malayalis, have been arrested

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily