Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നടി തൃഷയ്‌ക്കെതിരെ വിവാദ പരാമര്‍ശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയില്‍, വാഹനം തടഞ്ഞ് ഡിഎംകെ പ്രവര്‍ത്തകര്‍

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമര്‍ശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയില്‍, വാഹനം തടഞ്ഞ് ഡിഎംകെ പ്രവര്‍ത്തകര്‍

ചെന്നൈ: നടി തൃഷയെ ലക്ഷ്യമിട്ട് ദ്വയാർത്ഥ പ്രയോഗം നടത്തിയ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് ചെന്നൈ പോലീസ്.

ചെന്നൈയിലെ നീലങ്കരൈയിലെ വീട്ടില്‍ നിന്നുമായിരുന്നു ഉദയനിധിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. നടിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങള്‍ നടത്തിയതിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി ഡിഎംകെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച ഉദയനിധിയെ, ഉച്ചയ്‌ക്ക് 12 മണിവരെ അറസ്റ്റ് ചെയ്യരുതെന്ന് വാക്കാല്‍ നിർദേശിച്ചിരുന്നു. ഇത് അവഗണിച്ചാണ് പോലീസ് നടപടി. തഞ്ചാവൂരിലേക്ക് ഉദയനിധിയെ കൊണ്ടുപോകുമെന്നാണ് പുറത്തു വരുന്ന വിവരം. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ ഡി എം കെ പ്രവർത്തകർ രംഗത്തെത്തി. ഉദയനിധിയെ കൊണ്ടുപോകുന്ന വാഹനം ഇവർ തടഞ്ഞു. കവേരി നദീജല തർക്കത്തില്‍ ഓഗസ്റ്റ് മൂന്നിന് തഞ്ചാവൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു ഉദയനിധിയുടെ പരാമർശം.

തമിഴ്നാട് മുഖ്യമന്ത്രിക്ക് ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കാവേരി നദിയിലെ വെള്ളത്തിനായി ഇടപെടുന്നതിന് പകരം മറ്റ് ചില കാര്യങ്ങളിലാണ് ശ്രദ്ധയെന്നാണ് ഉദയനിധി ആരോപിച്ചത്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടാതെ സർക്കാർ രാഷ്‌ട്രീയ പകപോക്കല്‍ നടത്തുന്നു. ഡിഎംകെ. പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുക്കുന്നതിലാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ എന്നായിരുന്നു ഉദയനിധിയുടെ വാക്കുകള്‍.

ഉദയനിധി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്യണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഉദയനിധിയില്‍ നിന്ന് വിശദീകരണം തേടണമെന്നും പരസ്യമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കമ്മിഷൻ നോട്ടീസ് അയയ്‌ക്കണമെന്നും ടിവികെ ദേശീയ വനിതാ കമ്മിഷനില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily