Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നീണ്ടകരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ അപകടം

നീണ്ടകരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ അപകടം

കൊല്ലം: നീണ്ടകരയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘മയാമി’ എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്.

പുത്തൻതുറ സ്വദേശി പൂമുഖത്ത് രാജീവാണ് (76) മരിച്ചത്. മത്സ്യബന്ധന തുറമുഖത്തിന് സമീപം അഴിമുഖത്ത് തിരയില്‍പ്പെട്ടാണ് വള്ളം മറിഞ്ഞത്.

വള്ളത്തിലുണ്ടായിരുന്ന രണ്ട് പേരെ കാണാതാവുകയും ചെയ്തു. ഗൗതം കൃഷ്ണ (26), രാധാകൃഷ്ണൻ (47) എന്നിവരെയാണ് കാണാതായത്. അപകടത്തില്‍ മരണപ്പെട്ട രാജീവിന്റെ മരുമകനും ചെറുമകനുമാണ് കാണാതായ രണ്ടുപേർ. ഇവർക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്. പുത്തൻതുറയില്‍ കടുവങ്കില്‍ അച്ചുവിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് തിരയില്‍പ്പെട്ട് മറിഞ്ഞത്. 14 പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 11 പേരെ നിസാര പരിക്കുകളോടെ രക്ഷപ്പെടുത്തി.

ഇന്ന് അർദ്ധരാത്രിയോടെ ട്രോളിംഗ് നിരോധനം അവസാനിക്കാനിരിക്കെയാണ് മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടത്. മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ അപകടമാണ് ഇന്നുണ്ടായത്. കൊല്ലത്തെ തങ്കശേരിയില്‍ വള്ളം മറിഞ്ഞ് കഴിഞ്ഞ ദിവസം രണ്ട് പേർ മരിച്ചിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily