Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: നീറ്റ് പിജി പ്രവേശന സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ഇതേത്തുടര്‍ന്ന് ബന്ധപ്പെട്ടവരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച്‌ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ പി.എസ്. നരസിംഹ , അലോക് ആരെ എന്നിവരടങ്ങിയ ബെഞ്ച് സമിതിയോട് നിര്‍ദ്ദേശിച്ചു. നീറ്റ്-പിജി 2025 പരീക്ഷയുടെ യോഗ്യതാ കട്ട്-ഓഫ് ശതമാനം കുറയ്‌ക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറേറ്റ് ജനറല്‍ ഡി ലവ്നീഷ് ജി കൃഷ്ണയുടെ അധ്യക്ഷതയില്‍ 12 അംഗ വിദഗ്ധ സമിതി പ്രവര്‍ത്തിക്കും. അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ (എംഇ) ഡോ. പ്രവീണ്‍ കുമാര്‍ ദാസ് മെമ്പര്‍ സെക്രട്ടറിയായിരിക്കും. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ , ദേശീയ ടെസ്റ്റിംഗ് ഏജന്‍സി , ദേശീയ പരീക്ഷാ ബോര്‍ഡ് എന്നിവയുടെ പ്രതിനിധികളും ആരോഗ്യ മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരും കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നു.
കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി ഇതുസംബന്ധിച്ച്‌ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് പുറപ്പെടുവിച്ച ഓഫീസ് ഉത്തരവ് കോടതിയില്‍ സമര്‍പ്പിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily