Dailyhunt
നേമം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി മോഹൻലാല്‍, ദിസ് ഈസ് മൈ മെസേജ്' എന്ന് ഡയലോഗ്

നേമം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി മോഹൻലാല്‍, ദിസ് ഈസ് മൈ മെസേജ്' എന്ന് ഡയലോഗ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാൻ മലയാളത്തിന്റെ പ്രിയ താരം മോഹൻലാല്‍ എത്തി. തിരുവനന്തപുരം നേമം മണ്ഡലത്തിലെ മുടവൻമുഗള്‍ എല്‍പി സ്കൂളിലെ പോളിംഗ് ബൂത്തിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്.

രാവിലെ തന്നെ വോട്ടിംഗ് കേന്ദ്രത്തിലെത്തിയ മോഹൻലാല്‍ സാധാരണക്കാരനായി വരി നിന്നാണ് വോട്ട് ചെയ്തത്.

മഷി പുരട്ടിയ ചൂണ്ട് വിരല്‍ ഉയർത്തി കാട്ടിയുള്ള ചിത്രവും നടൻ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. നേമം മണ്ഡലത്തിലെ മുടവൻമുകള്‍ സ്കൂള്‍ ബൂത്ത് 36ല്‍ എത്തിയാണ് മോഹൻലാല്‍ വോട്ട് രേഖപ്പെടുത്തിയത്. 'ദിസ് ഈസ് മൈ മെസേജ്' എന്നായിരുന്നു മഷി പുരട്ടിയ ചൂണ്ട് വിരല്‍ ഉയർത്തി നടൻ പറഞ്ഞത്.

അതേസമയം, കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗുരുവായൂർ മണ്ഡലത്തിലെ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ 137 നമ്പർ ബൂത്തില്‍ വോട്ട് ചെയ്തു. നടൻ പ്രിത്വിരാജ് സുകുമാരൻ ഭാര്യയും നിർമാതാവുമായ സുപ്രിയയ്‌ക്ക് ഒപ്പമെത്തി എറണാകുളം മണ്ഡലത്തിലെ ഗവണ്‍മെൻറ് റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ എച്ച്‌എസ്‌എസ് സ്കൂളിലെ 198 നമ്പർ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily