Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നേതൃസ്ഥാനീയനായ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി

നേതൃസ്ഥാനീയനായ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി

തോട്ടക്കാട്ട് കൃഷ്ണകുമാര്‍ എരൂര്‍, തൃപ്പൂണിത്തുറ

മേട ക്ഷേത്രത്തിന്റെ ഇന്നത്തെ ഉയര്‍ച്ചയ്‌ക്ക് കാരണക്കാരന്‍ എം.എ.

വാസുദേവന്‍ അവര്‍കളാണ് എന്നുള്ളത് നിസ്തര്‍ക്കമാണ്. അദ്ദേഹത്തിന്റെ നേതൃപാടവ ശേഷിയാലുള്ള പ്രവര്‍ത്തനത്താല്‍ ക്ഷേത്രത്തിന്റെ പ്രശസ്തി നാടിന്റെ നാനാദിക്കിലും എത്തി.

വേദത്തിനും തേവാര മൂര്‍ത്തികളുടെ ചൈതന്യ വര്‍ദ്ധനവിനും വേണ്ടുന്ന ക്രിയകള്‍ക്ക് വളരെ ഊന്നല്‍ കൊടുത്തിട്ടുള്ള വ്യക്തിയായിരുന്നു അദ്ദേഹം. കൂടാതെ സാമൂഹത്തിലെ നാനാ തുറകളില്‍ നിന്നും വന്നിരുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും അന്നദാനം തുടങ്ങി എല്ലാ സഹായങ്ങളും ചെയ്തു വന്നിരുന്നു. നാട്ടുകാരായ സാധാരണക്കാര്‍ക്ക് ഉപജീവനമായി ക്ഷേത്രത്തില്‍ ജോലി കൊടുത്തുകൊണ്ട് അവരെ സഹായിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ നിത്യ അന്നദാനത്തിന് തുടക്കമിട്ടതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഉത്തമ ബ്രാഹ്‌മണനായി ജനിച്ച്‌ സ്വന്തം കര്‍ത്തവ്യങ്ങളെല്ലാം വേണ്ടപോലെ നിര്‍വഹിച്ച്‌ സാമൂഹ്യമായ കാഴ്ചപ്പാടോടുകൂടി സംഘപ്രസ്ഥാനത്തില്‍ വന്ന വാസുവേട്ടന്‍ പല പ്രമുഖ സംഘടനകളിലും നേതൃത്വപരമായ പ്രവര്‍ത്തനം കാഴ്ചവച്ചു. കൂട്ടത്തില്‍ പറയട്ടെ, പയ്യന്നൂരിലെ സോമയാഗത്തില്‍ യാഗ രക്ഷാധികാരിയായി നിന്ന് നേതൃത്വം കൊടുത്തതു കൊണ്ടു മാത്രമാണ് ആ യാഗം അവിടെ സമംഗളമായി പര്യവസാനിക്കാന്‍ സാധിച്ചതും. വൈദിക വൃത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘അന്യോന്യം തൃപ്പൂണിത്തുറ’ യില്‍ ഈ മേഖലയിലെ ഒരു വിശിഷ്ട വ്യക്തിക്ക് ‘വൈദികരത്‌നം’ പുരസ്‌കാരം കഴിഞ്ഞ പത്ത് വര്‍ഷമായി അദ്ദേഹം നല്‍കിവരുന്നു.

സംഘ അധികാരി എന്ന സ്ഥാനം കൂടാതെ സരസ്വതി വിദ്യാപീഠം സ്‌കൂളില്‍ തുടങ്ങി സംഘവുമായി അടുത്ത ശേഷം ഉത്തരവാദിത്വങ്ങള്‍ ഓരോന്നായി വഹിച്ചു. ആലുവയിലെ തന്ത്രവിദ്യാപീഠം, കെപിബി നിധി ലിമിറ്റഡ്, കൊടകര അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രം, തൃപ്പൂണിത്തുറ അന്യോന്യം, മൂവാറ്റുപുഴ മൂകാംബിക കോളേജ്, കുരീക്കാട് അഗസ്ത്യ മെഡിക്കല്‍ സെന്റര്‍ തുടങ്ങി വിവിധ സംഘടനകളില്‍ നേതൃത്വപരമായ സ്ഥാനം വഹിച്ച്‌ സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ചു.

ഭരണനിര്‍വഹണം, സാമ്പത്തികം, പ്രശ്‌നപരിഹാരം, നൂതന പദ്ധതികളുടെ ആവിഷ്‌കാരം, ക്ഷേത്ര കാര്യംങ്ങള്‍ എന്നിവയില്‍ ഗണനീയ സ്ഥാനം അദ്ദേഹത്തിന് ഉണ്ടായിരുന്നു. വിഷയ സംബന്ധിയായ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമായിരുന്നു. ഹൃദൃമായിരുന്നു അദ്ദേഹത്തിന്റെ വലുപ്പ ചെറുപ്പം ഇല്ലാതെയുള്ള ആളുകളോടുള്ള പെരുമാറ്റം. ഏറ്റെടുക്കുന്ന ഏതൊരു കാര്യവും വളരെ നിഷ്‌കര്‍ഷയോടെ അതിന്റെ ഫലപ്രാപ്തിയില്‍ എത്തിക്കുന്നതിന് വളരെയധികം ഉത്സാഹിച്ചിരുന്നു. വാസുവേട്ടന്റെ കുടുംബത്തില്‍ 35 വര്‍ഷമായി ഞാന്‍ വൈദിക വൃത്തി അനുഷ്ഠിച്ചുവരുന്നു. വൈദികമായ എല്ലാ ക്രിയകളും യഥാവിധി ചെയ്യിപ്പിച്ച അദ്ദേഹത്തിന് ഭഗവത്പ്രാപ്തി ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊള്ളുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily