Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒളിംപിക്‌സ് ഹോക്കിയില്‍ ടീം ഇന്ത്യ ക്വാര്‍ട്ടറില്‍; തകര്‍ത്തത് നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീനയെ

ഒളിംപിക്‌സ് ഹോക്കിയില്‍ ടീം ഇന്ത്യ ക്വാര്‍ട്ടറില്‍; തകര്‍ത്തത് നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീനയെ

ടോക്കിയോ: ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീം ക്വാര്‍ട്ടറില്‍ കടന്നു. നിലവിലെ ഒളിമ്ബിക്‌സ് ചാമ്ബ്യന്മാരായ അര്‍ജന്റീനയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. ജയത്തോടെ ഓസ്‌ട്രേലിയയ്ക്ക് പിന്നില്‍ ഗ്രൂപ്പില്‍ ഇന്ത്യ രണ്ടാം സ്ഥാനം ഉറപ്പിച്ചു.

പൂള്‍ എയില്‍ നടന്ന മത്സരത്തിലാണ് ഇന്ത്യയുടെ വിജയം. വരുണ്‍ കുമാര്‍, വിവേക് സാഗര്‍, ഹര്‍മന്‍പ്രീത് സിംഗ് എന്നിവര്‍ ഇന്ത്യക്കായി ഗോള്‍ നേടിയപ്പോള്‍ മായോകസെല്ല അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ നേടി. ജയത്തോടെ ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു. പൂള്‍ എയില്‍ മൂന്ന് ജയവും ഒരു തോല്‍വിയും സഹിതം 9 പോയിന്റാണ് ഇന്ത്യക്കുള്ളത്.

43-ാം മിനിറ്റില്‍ ഇന്ത്യ ലീഡ് നേടി.

രൂപീന്ദര്‍ പാലാണ് ഗോള്‍ നേടിയത്. എന്നാല്‍ അഞ്ചു മിനിറ്റിനകം അര്‍ജന്റീന സമനില നേടി. മായ്കോകസെല്ലയാണ് ഗോള്‍ നേടിയത്. 57-ാം മിനിറ്റില്‍ 2-1 ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. വിവേക് സാഗറാണ് രണ്ടാം ഗോള്‍ നേടിയത്. രണ്ടു മിനിറ്റിനകം മൂന്നാം ഗോളും നേടി ഇന്ത്യ വിജയം സ്വന്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily