Tuesday, 27 Jul, 8.36 am ജന്മഭൂമി

ലേറ്റസ്റ്റ് ന്യൂസ്
ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം: സ്‌പെയിനിനെ തോല്‍പ്പിച്ചത് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക്

ടോക്കിയോ: മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തി ഹോക്കിയില്‍ ഇന്ത്യയ്ക്ക്രണ്ടാം ജയം. ഒളിംപിക്‌സ് പുരുഷ വിഭാഗം ഹോക്കിയില്‍ രണ്ടാം ജയം. പൂള്‍ എയിലെ മൂന്നാം മത്സരത്തില്‍ സ്‌പെയിനിനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം.

ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനെ 3-2ന് തോല്‍പ്പിച്ച്‌ ഇന്ത്യ രണ്ടാം മത്സരത്തില്‍ ശക്തരായ ഓസ്‌ട്രേലിയയോട് കൂറ്റന്‍ തോല്‍വി ഏറ്റു വാങ്ങി. ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് ഓസീസ് ഇന്ത്യയെ തോല്‍പ്പിച്ചത്.

ഇന്ത്യയ്ക്കായി രൂപീന്ദര്‍പാല്‍ സിങ് ഇരട്ടഗോള്‍ നേടി. 15, 51 മിനിറ്റുകളിലായിരുന്നു രൂപീന്ദറിന്റെ ഗോളുകള്‍. ഇന്ത്യയുടെ ആദ്യ ഗോള്‍ 14-ാം മിനിറ്റില്‍ സിമ്രന്‍ജീത് നേടിയതായിരുന്നു ഇന്ത്യയുടെ ആദ്യ ഗോള്‍

ജപ്പാന്‍ ,അര്‍ജന്റീന ടീമുകളുമായിട്ടാണ് ഇനി ഇന്ത്യയ്ക്ക് മത്സരം ഉള്ളത്. 6 പോയിന്റുമായി ആസ്‌ട്രേലിയയാണ് പട്ടികയില്‍ മുന്നില്‍. 6 പോയിന്റുള്ള ഇന്ത്യ രണ്ടാമതാണ്. 4 പോയിന്റുമായി അര്‍ജന്റീന മൂന്നാമതും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janmabhumi Daily
Top