പാലക്കാട്: മണ്ണൂരില്‍ യുവതി വീടിനുള്ളില്‍ മരിച്ചനിലയില്‍.മണ്ണൂര്‍ നഗരിപ്പുറം വിന്‍ഡോസ് ഹൗസില്‍ സരയു(22) ആണ് മരിച്ചത്.
യുവതിയുടേത് ആത്മഹത്യ ആണെന്ന് പൊലിസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയനിലയിലാണ് യുവതിയെ കണ്ടത്. ഉടന്‍ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.മങ്കര പൊലിസ് കേസെടുത്തു.

