മലപ്പുറം: പനിക്ക് ചികിത്സ തേടിയെത്തിയ യുവാവിന് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് മരുന്ന് നല്കി. പൂന്താനം സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആണ് സംഭവം.ചികിത്സയ്ക്കെത്തിയ കീഴാറ്റൂര്‍ കൊണ്ടിപറമ്പ് സ്വദേശിയായ 39കാരനാണ് കാലാവധി കഴിഞ്ഞ സിപ്രോഫ്ലോക്സാസിന് മരുന്ന് നല്‍കിയത്.
ചൊവ്വാഴ്ചയാണ് യുവാവ് പനിയെ തുടര്‍ന്ന് ചികിത്സ തേടി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയത്. ഡോക്ടറുടെ നിര്‍ദേശാനുസരണം നല്കിയ മരുന്നിന്റെ പാക്കറ്റില്‍ 2026 ആഗസ്ത് വരെയാണ് കാലാവധി രേഖപ്പെടുത്തിയിരുന്നത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍, പഴയ മരുന്നുകള്‍ ഒഴിവാക്കിയിരുന്നുവെന്നും വിതരണത്തിനിടെ അറിയാതെ കാലാവധി കഴിഞ്ഞ മരുന്ന് ഉള്‍പ്പെട്ടതാണെന്നുമാണ് അധികൃതര്‍ പറഞ്ഞത്.

