Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ചാത്തന്നൂര്‍: പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യവകുപ്പ് മന്ത്രി കെ.

മുരളീധരന്‍. ഇന്നലെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിയ മന്ത്രി ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോര്‍ട്ട് തേടിയത്.

ആശുപത്രിയുടെ വികസനത്തിനായും നിലവിലുള്ള പ്രശ്‌നങ്ങളുടെ പരിഹാരത്തിനും ബി. ബി. ഗോപകുമാര്‍ എംഎല്‍എയും എന്‍.കെ പ്രേമചന്ദ്രന്‍ എംപിയും മന്ത്രിയ്‌ക്ക് മുന്നില്‍ വച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചയിലാണിത്. തകരാറിലായ കേന്ദ്ര ശീതീകരണ സംവിധാനത്തിനായി വിശദമായ റിപ്പോര്‍ട്ടാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. നിലവിലുള്ള കേന്ദ്ര ശീതീകരണസംവിധാനം പഴക്കം ചെന്നതും ആവര്‍ത്തിച്ചുള്ള തകരാറുകള്‍ മൂലം പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതവുമാണ്. ഇത് മൂലം മൂന്ന് രോഗികള്‍ മരിക്കാന്‍ ഉണ്ടായ സാഹചര്യം ചൂണ്ടികാണിച്ചപ്പോള്‍ ആണ് പരിഹാരത്തിനായി വിശദമായ റിപ്പോര്‍ട്ട് തേടിയത്.

അധ്യാപക അധ്യാപകേതര, നഴ്സിംഗ്, പാരാമെഡിക്കല്‍, സാങ്കേതിക വിഭാഗങ്ങളിലെ ജീവനക്കാരുടെ കുറവിന് പരിഹാരം ഉണ്ടാകും. അതിനായി പുതിയതും നിലവിലുള്ളതുമായ വാര്‍ഡുകളും ചികിത്സാ വിഭാഗങ്ങളും പൂര്‍ണ പ്രവര്‍ത്തനസജ്ജമാക്കാനായി നഴ്സിംഗ് ഓഫീസര്‍മാരെയും നിയമിക്കും. പാരാമെഡിക്കല്‍, സാങ്കേതിക, മറ്റ് സഹായ ജീവനക്കാരുടെ നിലവിലുള്ള ഒഴിവുകള്‍ അടിയന്തരമായി നികത്തുകയും, പുതിയ തസ്തികകള്‍ സൃഷ്ടിച്ച്‌ അനുവദിക്കുകയും ചെയ്യും.

2021ല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കൊല്ലത്തിനായി ട്രോമ കെയര്‍ ബ്ലോക്ക് നിര്‍മ്മാണ പദ്ധതി അംഗീകരിച്ച്‌ മുന്‍ സര്‍ക്കാര്‍ വാഗ്ദാനം നല്‍കി തറകല്ലിടില്‍ നടത്തിയ ട്രോമ കെയര്‍ ബ്ലോക്ക് പദ്ധതി പുനരുജ്ജീവിപ്പിക്കും. ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് സ്ഥാപിക്കുന്നതിന് ഭരണാനുമതി നല്‍കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കൊല്ലത്തെ പെ ാതുമരാമത്ത് ആസ്തിയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കും. പുതിയ ആശുപത്രി ബ്ലോക്കുകള്‍, അക്കാദമിക് കെട്ടിടങ്ങള്‍, ഹോസ്റ്റലുകള്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ഗവേഷണ കേന്ദ്രങ്ങള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഭാവി വികസന പദ്ധതികള്‍ക്കായി സമീപഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനും ഭരണ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സജീവമായ ആശുപത്രി വികസന സമിതി ആശുപത്രി വികസന സമിതി പുനഃസംഘടിപ്പിക്കും സ്ഥിരം കാര്‍ഡിയോളജിസ്റ്റിനെ നിയമിച്ചുകൊണ്ട് കാത്ത്‌ലാബിന്റെ പൂര്‍ണമായ ഉപയോഗവും തടസ്സമില്ലാത്ത പ്രവര്‍ത്തനവും സാധ്യമാക്കും. ട്രോമയും അടിയന്തര രോഗാവസ്ഥകളും കൈകാര്യം ചെയ്യുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അള്‍ട്രാസൗണ്ട്( യുഎസ്ജി), സിടി സ്‌കാന്‍ സൗകര്യം സാങ്കേതിക ജീവനക്കാരെയും ഉള്‍പ്പെടുത്തി മൂന്ന് മാസത്തിനകം പ്രവര്‍ത്തന സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, ബി.ബി. ഗോപകുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍, ഡിഎംഒ, മെഡിക്കല്‍കോളേജ് സൂപ്രണ്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily