പ്രേക്ഷകർ ഇന്നും വലിയ സ്ഥാനം നല്‍കുന്ന നടിയാണ് ഷീല. ഒരു കാലത്ത് മലയാളത്തിലെ ഏറ്റവും താരമൂല്യമുണ്ടായിരുന്ന നായിക നടി.
കരിയറില്‍ ഒട്ടനവധി സിനിമകള്‍. വെെവിധ്യമാർന്ന കഥാപാത്രങ്ങള്‍. ബ്ലാക്ക് ആന്റ് വെെറ്റ് സിനിമകളുടെ കാലം മുതല്‍ സിനിമാ ലോകത്തെ അടുത്ത് നിന്ന് കാണുന്നയാളാണ് ഷീല. ഇന്നത്തെ കാലഘട്ടത്തിലെ മാറ്റങ്ങളെ ഷീല ഉള്‍ക്കൊള്ളുന്നു. നായികയായിരുന്ന കാലത്തെ ഓർമകള്‍ ഷീല അഭിമുഖങ്ങളില്‍ പങ്കുവെക്കാറുണ്ട്. സിനിമ കരിയറാക്കണമെന്ന് ആഗ്രഹിച്ചിരുന്നയാളല്ല ഷീല. കുടുംബത്തിന്റെ സാഹചര്യം കൊണ്ട് സിനിമയിലേക്ക് വന്നതാണ്.
നല്ല രീതിയില്‍ ജീവിച്ച ആള്‍ക്കാരാണ് ഞങ്ങള്‍. പെട്ടെന്ന് അച്ഛന് പക്ഷപാതം വന്നപ്പോള്‍ ജോലി പോയി. ബന്ധുക്കളാരും ഞങ്ങളെ അവരുടെ വീട്ടില്‍ നിർത്തില്ല. പത്ത് പിള്ളേരെ എങ്ങനെ ഒരുമിച്ച് നിർത്തും. ഒന്നോ രണ്ടോ ആണെങ്കില്‍ സാരമില്ല. കുറേ പിള്ളേരുണ്ടല്ലോ. അത് കൊണ്ടാണ് സിനിമാ രംഗത്തേക്ക് വന്നത്. അച്ഛൻ പെട്ടെന്ന് മരിച്ചു. ഞങ്ങള്‍ എല്ലാവരും ഒരു വീട്ടില്‍. വേറെ വഴിയില്ല. അമ്മ പറഞ്ഞപ്പോള്‍ അഭിനയം തുടങ്ങി. പതിമൂന്നാം വയസില്‍ താൻ നടിയായി മാറുന്നത് അങ്ങനെയാണെന്ന് ഷീല ഓർത്തു. ഇതില്‍ ബന്ധുക്കളുടെ വലിയ എതിർപ്പ് ഷീലയ്‌ക്ക് നേരിടേണ്ടി വന്നു.
യാഥാസ്ഥിതിക സിറിയൻ കത്തോലിക് കുടുംബമാണ് ഷീലയുടേത്. സിനിമ കാണുന്നത് പോലും പാപമായി കാണുന്നവർ. അച്ഛന്റെ കുടുംബം മൊത്തം എതിർത്തു. അമ്മയുടെ കുടുംബത്തിന് വലിയ പ്രശ്നമില്ലായിരുന്നു. അച്ഛന്റെ കുടുംബം അന്ന് തൊട്ട് ഇന്ന് വരെയും എന്നോട് സംസാരിച്ചിട്ടില്ല. അച്ഛന് ആറ് സഹോദരിമാരും നാല് സഹോദരങ്ങളുമുണ്ട്. ഇതുവരെയും ഞങ്ങളുടെ കുടുംബവുമായി ഒരു ബന്ധവും അവർക്കില്ല. ആ ദേഷ്യം ഇപ്പോഴും അവർക്കുണ്ടെന്നാണ് ഒരിക്കല്‍ ഷീല പറഞ്ഞത്.
സിനിമയില്‍ വളരെ പെട്ടെന്ന് ഷീല വളർന്നു. മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായിക നടിയായി ഷീല മാറി. കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ അവസാനിച്ചു. ഷീല പ്രമുഖ താരമായി മാറിയ കാലത്ത് അമ്മയ്‌ക്ക് സുഖമില്ലാതായി. ഇതോടെ വീട്ടിലെ കാര്യങ്ങളും സഹോദരങ്ങളുടെ കാര്യങ്ങളുമെല്ലാം നോക്കിയത് ഷീലയാണ്.
സഹോദരങ്ങളെയെല്ലാം പഠിപ്പിച്ചു. സഹോദരിമാരെയെല്ലാം നല്ല നിലയില്‍ കെട്ടിച്ച് കൊടുത്തു. സഹോദരങ്ങളെയും പഠിപ്പിച്ച് എന്നേക്കാള്‍ നല്ല നിലയില്‍ എത്തിച്ചു. അവസാനം വരെയും അമ്മ എന്റെ കൂടെയായിരുന്നു. ഒരു ദിവസം പോലും സഹോദരിമാരുടെ കൂടെ പോയി താമസിച്ചിട്ടില്ല.
എന്റെ കൂടെയായിരുന്നു. ഇത്രയും ചെയ്യാൻ സാധിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി ഞാൻ കാണുന്നത്. കുടുംബത്തിനെ നോക്കുന്നത് ദൈവം കൊടുത്ത വരമായി കണ്ട് ചെയ്യണം. ദൈവം നല്ല നിലയില്‍ എത്തിച്ചാല്‍ കുടുംബത്തെയും നമ്മള്‍ നോക്കണമെന്നും ഷീല ഒരിക്കല്‍ പറയുകയുണ്ടായി. കേരളത്തില്‍ നിന്നും ചെന്നെെയിലേക്ക് സിനിമകളില്‍ അഭിനയിക്കാൻ താമസം മാറിയതാണ് ഷീല. പിന്നീട് ഷീലയുടെ നാട് ചെന്നെെയായി മാറി. കേരളത്തിലേക്ക് തിരിച്ച് വന്നില്ല. വല്ലപ്പോഴും ഷൂട്ടിനും മറ്റും കേരളത്തില്‍ വരാറുണ്ട്. അനുരാഗം എന്ന സിനിമയിലാണ് ഷീലയെ ഒടുവില്‍ പ്രേക്ഷകർ കണ്ടത്.

