Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പഴയ ഒരു രൂപയുണ്ടോ കയ്യില്‍ ? കൊടുത്താല്‍ ഒന്നര ലക്ഷം വരെ ; ചെയ്യേണ്ടത് ഇത്ര മാത്രം

പഴയ ഒരു രൂപയുണ്ടോ കയ്യില്‍ ? കൊടുത്താല്‍ ഒന്നര ലക്ഷം വരെ ; ചെയ്യേണ്ടത് ഇത്ര മാത്രം

വിന്‍റേജ് നാണയത്തുട്ടുകള്‍ക്ക് ഇന്ത്യയില്‍ പൊന്നുംവില. ചരിത്രപ്രാധാന്യമുള്ളതോ, സവിശേഷമായ രാജാക്കന്മാരോടോ വ്യക്തിത്വങ്ങളോടോ ബന്ധമുള്ളതോ ആയ നാണയങ്ങള്‍ക്കാണ് ഈ ഡിമാൻഡ് .

ചില പ്രത്യേക കാലയളവിലുള്ളതോ സംഭവങ്ങളുമായി ബന്ധപ്പെട്ടതോ ആയ നാണയങ്ങള്‍ക്ക് പ്രതീക്ഷിക്കാത്ത വിലയാണ് വിപണിയില്‍ ലഭിക്കുക. പ്രത്യേകിച്ച്‌, ബ്രിട്ടീഷ് ഭരണകാലയളവില്‍ അച്ചടിച്ച നാണയങ്ങള്‍ക്ക് എല്ലായ്‌പ്പോഴും സവിശേഷമായ മൂല്യം തന്നെയുണ്ട്.തീയതിയിലോ ഡിസൈനിലോ വന്ന അച്ചടിപ്പിശക് കാരണം വിപണിയില്‍ നിന്ന് മാറ്റിനിർത്തപ്പെട്ട നാണയങ്ങള്‍ക്കാണ് ഏറ്റവും ഉയർന്ന വിലയുള്ളത്. ദേശീയ ആഘോഷങ്ങള്‍, വാർഷികങ്ങള്‍, സവിശേഷമായ മുഹൂർത്തങ്ങള്‍ തുടങ്ങിയ ലിമിറ്റഡ് എഡിഷൻ നാണയങ്ങള്‍ക്കും ചെറുതല്ലാത്ത വിലയുണ്ടെന്ന് വിവിധ ദേശീയ ബിസിനസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

1939ലുള്ള ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു രൂപയുടെ സില്‍വർ നാണയത്തിന് ഓണ്‍ലൈൻ ലേലങ്ങളില്‍ ലക്ഷങ്ങളാണ് തുക. അഥവാ, ഒറ്റനോട്ടത്തില്‍ സാധാരണ കോയിനെന്ന് തോന്നിപ്പിച്ചേക്കാമെങ്കിലും അല്‍പം പഴയതും പ്രാധാന്യമുള്ളതുമാണ് കയ്യിലുള്ളതെങ്കില്‍ ഒറ്റരാത്രികൊണ്ട് സമ്പന്നനാകാമെന്ന് ചുരുക്കം.അശ്രദ്ധരായ വില്‍പനക്കാരെ ചാക്കിട്ട് പിടിക്കാനും പണം തട്ടാനും മാത്രമായി വല വിരിച്ച്‌ കാത്തിരിക്കുന്ന നിരവധി ഫ്രോഡ് വെബ്സൈറ്റുകളുണ്ട് ചുറ്റിലും.

വിശ്വസനീയ ഉറവിടങ്ങള്‍ പരിശോധിച്ച്‌ നാണയത്തിന്റെ മൂല്യം അളക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഈ നാണയത്തിന് മാർക്കറ്റില്‍ എന്ത് വില വരും, എത്ര കിട്ടുമെന്നുള്ള കാര്യത്തില്‍ ഏകദേശ ധാരണയെങ്കിലും നമുക്ക് ഉണ്ടായിരിക്കണം. വിശ്വസനീയമായ സൈറ്റുകള്‍ തേടിപ്പോകലാണ് രണ്ടാമത് ചെയ്യേണ്ടത്. ഇത് മാത്രമല്ല, ശ്രദ്ധിക്കാൻ വേറെയുമുണ്ട് കാര്യങ്ങള്‍.

ഒരു നാണയത്തിന്റെ രൂപകല്‍പനയും തിളക്കവുമാണ് അതിന്റെ മൂല്യം നിർണയിക്കുന്നത്. വൃത്തിയുള്ളതും തേയ്‌മാനം കുറഞ്ഞതുമായ നാണയങ്ങള്‍ക്ക് ഉയർന്ന വില ലഭിക്കും. നാണയത്തിന്റെ ഭാരം, ലോഹത്തിന്റെ തരം, അച്ചടിച്ച വർഷം എന്നിവ ശ്രദ്ധാപൂർവ്വം പരിശോധിക്കുക. വില്‍ക്കുന്നതിന് മുൻപ്, ഒരു സർട്ടിഫൈഡ് നാണയ വിദഗ്‌ദ്ധനെയോ സ്ഥാപനത്തെയോ കൊണ്ട് അതിന്റെ യഥാർത്ഥ മൂല്യം വിലയിരുത്തിക്കുക

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily