Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

ന്യൂദല്‍ഹി:കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയിലെ ദുരിത ബാധിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരളത്തില്‍ നിന്നുളള എം പിമാര്‍.ഒരു പ്രത്യേക കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയച്ച്‌ പേമാരിയില്‍ ഉണ്ടായ നാശനഷ്ടം തിട്ടപ്പെടുത്തി അര്‍ഹമായ സാമ്പത്തിക സഹായം നല്‍കണമെന്നാണ് ആവശ്യം.

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് കനത്ത മഴയും വെള്ളപ്പൊക്കവും മൂലം വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായത്. ഏകദേശം 20 പേര്‍ മരിച്ചു.ഏഴു പേരെ കാണാതാവുകയും ചെയ്തു. നിരവധി വീടുകള്‍ പൂര്‍ണമായും ഭാഗികമായും വീടുകള്‍ തകരുകയും ചെയ്തു.353 ദുരിതാശ്വാസ ക്യാമ്പുകളില്‍ ആയി 13496 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

ദുരന്തത്തിന്റെ വ്യാപ്തി പരിഗണിച്ച്‌ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഒരു കേന്ദ്ര സംഘത്തെ എത്രയും വേഗം അയച്ച്‌ യഥാര്‍ത്ഥ നഷ്ടം വിലയിരുത്തി ദുരിത ബാധിതര്‍ക്ക് സാമ്പത്തിക സഹായം നല്കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെടുന്നു.എംപിമാരായ ആന്റോ ആന്റണി, കെ സി വേണുഗോപാല്‍, എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, എം കെ രാഘവന്‍, കെ സുധാകരന്‍, കെ ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബെഹനാന്‍,ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, വി കെ ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍, ജെബി മേത്തര്‍, ഇ ടി മുഹമ്മദ് ബഷീര്‍, എം പി അബ്ദുള്‍ സമദ് സമദാനി, പി വി അബ്ദുള്‍ വഹാബ്, ഹാരിസ് ബീരാന്‍ , കെ രാധാകൃഷ്ണന്‍എന്നിവര്‍ നിവേദനത്തില്‍ ഒപ്പു വച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily