Dailyhunt
പെരുമ്പാവൂരില്‍ അന്യസംസ്ഥാനക്കാരായ മൈനര്‍ സഹോദരിമാരെ പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തി: കാസര്‍ഗോഡ് സ്വദേശി റസാഖ് പിടിയില്‍

പെരുമ്പാവൂരില്‍ അന്യസംസ്ഥാനക്കാരായ മൈനര്‍ സഹോദരിമാരെ പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തി: കാസര്‍ഗോഡ് സ്വദേശി റസാഖ് പിടിയില്‍

കൊച്ചി: പെരുമ്പാവൂരില്‍ അന്യസംസ്ഥാനക്കാരായ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി അറസ്റ്റില്‍.

കാസർഗോഡ് മൊഗ്രാല്‍ സ്വദേശി അബ്ദുല്‍ റസാക്കിനെയാണ് (38) പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പ്രതി കുട്ടികളെ ഉപദ്രവിക്കുന്നത് കണ്ട ഇയാളുടെ സുഹൃത്ത് വിവരം ശിശു സംരക്ഷണ സമിതിയെ (CWC) അറിയിക്കുകയായിരുന്നു.

തുടർന്ന് സമിതി അധികൃതർ സ്ഥലത്തെത്തി കുട്ടികള്‍ക്ക് നല്‍കിയ കൗണ്‍സലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്. പെരുമ്പാവൂരിലെ വിവിധ പ്ലൈവുഡ് ഫാക്ടറികളില്‍ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുകയാണ് പ്രതി. പെണ്‍കുട്ടികളുടെ കുടുംബം താമസിക്കുന്ന അതേ ക്യാമ്പിലാണ് പ്രതി കഴിഞ്ഞിരുന്നത്. ഇവിടെ വെച്ചാണ് കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങള്‍ പ്രതി തന്റെ മൊബൈല്‍ ഫോണില്‍ പകർത്തിയിരുന്നതായി പോലീസ് പറയുന്നു.

സിഡബ്ല്യുസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂർ ഇൻസ്പെക്ടർ എല്‍. അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily