Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫേസ്ബുക്കില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമം; ഡിവൈഎഫ്‌ഐക്കാരന്‍ റിമാന്‍ഡില്‍

ഫേസ്ബുക്കില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമം; ഡിവൈഎഫ്‌ഐക്കാരന്‍ റിമാന്‍ഡില്‍

പത്തനംതിട്ട: ഫേസ്ബുക്കില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി പെട്രോള്‍ ഒഴിച്ചു കത്തിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ നേതാവിനെ റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട നന്നുവക്കാട് വൈക്കത്ത് പുത്തന്‍ വീട്ടില്‍ രാജേഷ് ജയന്‍ (28) ആണ് റിമാന്‍ഡിലായത്.

വ്യാഴാഴ്ച രാത്രിയിലാണ് രാജേഷ് പ്രമാടം സ്വദേശിയായ പെണ്‍കുട്ടിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ വീട്ടില്‍ എത്തിയത്. ഗേറ്റ് പൂട്ടിയിട്ടിരുന്നതിനാല്‍ വീടിന്റെ മതില്‍ ചാടിക്കടന്ന രാജേഷ്, മാതാപിതാക്കള്‍ക്കൊപ്പം പുറത്തേക്ക് വന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് കൈയില്‍ കരുതിയ പെട്രോള്‍ ഒഴിക്കുകയായിരുന്നു. കുറച്ച്‌ സ്വന്തം ശരീരത്തിലും ഒഴിച്ചു.

തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ശരീരത്തും പെട്രോള്‍ വീണു. തുടര്‍ന്ന് ലൈറ്റര്‍ കത്തിച്ച്‌ തീ കൊളുത്താനുള്ള ശ്രമം പെണ്‍കുട്ടിയുടെ പിതാവ് പരാജയപ്പെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തുടര്‍ന്ന് കോന്നി പോലീസിനെ വിളിച്ച്‌ പ്രതിയെ കൈമാറുകയായിരുന്നു.

സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ രാജേഷ് നേരത്തേ വിവാഹിതനായിരുന്നു. വിവാഹ മോചനക്കേസ് കോടതിയില്‍ നടക്കുകയാണ്. അതിനിടെ ഫേസ്ബുക്കിലുടെ പരിചയപ്പെട്ടതാണ് പെണ്‍കുട്ടിയെ. ഫോണിലൂടെ എപ്പോഴും വിളിച്ച്‌ ശല്യപ്പെടുത്തുന്നത് കാരണം പെണ്‍കുട്ടി ഇയാളില്‍ നിന്ന് അകന്നു. തുടരെ ഫോണ്‍ വിളിച്ചിട്ടും എടുക്കാതെ വന്നപ്പോഴാണ് പെണ്‍കുട്ടിയെയും കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ഇയാള്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് പെട്രോളുമായി എത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily