Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

അറ്റലാന്റാ: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്‌ക്ക് ഇന്ന് ഈജിപ്ത് എതിരാളികള്‍.

അസാധ്യമായ പോരാട്ടത്തില്‍ കേപ് വെര്‍ദെയെ പരാജയപ്പെടുത്തിയാണ് അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലെത്തിയത്. ലോകകപ്പില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ എട്ട് മത്സരങ്ങളില്‍ വിജയിച്ച ടീമാണ് അര്‍ജന്റീന. അതില്‍ രണ്ടെണ്ണം ഈ പതിപ്പിലാണ് (അള്‍ജീരിയയ്‌ക്കെതിരെ 3-0, കേപ് വെര്‍ഡെയ്‌ക്കെതിരെ 3-2).

ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ടീമും ആഫ്രിക്കന്‍ എതിരാളികള്‍ക്കെതിരെ ഒരു എഡിഷനില്‍ മൂന്ന് മത്സരങ്ങള്‍ ജയിച്ചിട്ടില്ല. സ്വന്തമായി കളി മെനയാനും മുന്നോട്ട് കൊണ്ടുപോയി മത്സരം വിജയിപ്പിക്കാനുമുള്ള കഴിവ് മെസിയെ കൂടാതെ അല്‍വാരസ്, ലൗട്ടാരോ മാര്‍ട്ടിനെസ് എന്നിവര്‍ക്കുണ്ടെന്ന് സ്‌കലോണി അവകാശപ്പെടുന്നു. എന്നാല്‍ അര്‍ജന്റീനയേക്കാള്‍ ദുര്‍ബലമായ ഘടനയുള്ള ടീമാണ് ഈജിപ്ത്, പക്ഷേ കേപ് വെര്‍ദെയോട് മത്സരിച്ചപ്പോള്‍ മികച്ച മത്സരം കാഴ്‌ച്ചവയ്‌ക്കാനാകാത്ത അര്‍ജന്റീന ഈജിപ്തുമായി പോരാടുന്നത് എങ്ങനെയാകും എന്ന് കണ്ടറിയേണ്ടതുണ്ട്. അര്‍ജന്റീനയുടെ ഫയര്‍ പവറിനെക്കുറിച്ച്‌ ജാഗ്രത പാലിച്ചും പ്രതിരോധത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യുക എന്നതാവണം ഹൊസ്സാം ഹസന്റെയും സംഘത്തിന്റെയും പ്രധാന ചിന്ത. എന്നാല്‍ സൂപ്പര്‍ താരം സലായുടെ ഹാംസ്ട്രിങ് പരിക്ക് പരിപൂര്‍ണമായി മാറി കളിക്കാനിറങ്ങിയാല്‍ അത് അര്‍ജന്റൈന്‍ പടയുടെ വലിയ വെല്ലുവിളിയാകും.

സാധ്യത ഇലവന്‍

അര്‍ജന്റീന: 4-3-32, എമിലിയാനോ മാര്‍ട്ടിനെസ്, നാഹുവല്‍ മൊളീന, ക്രിസ്റ്റിയന്‍ റൊമേറോ, നിക്കോളാസ് ഓട്ടമെന്‍സി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, റോഡ്രിഗോ ഡി പോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, അലക്സിസ് മാക് അല്സ്റ്റര്‍, ലയണല്‍ മെസി, ജൂലിയന്‍ അല്‍വാരെസ്, എയ്ഞ്ചല്‍ ഡി മരിയ

ഈജിപ്ത്: 4-3-2 മുഹമ്മദ് എല്‍ ഷെനാവി, ഒമര്‍ കമാല്‍, അഹമ്മദ് ഹെഗാസി, മുഹമ്മദ് അബ്ദുല്‍മോനെം, അഹമ്മദ് ഫതൂഹ്, മൊഹമ്മദ് എല്‍നെനി, ഹംദി ഫതി, മര്‍വാന്‍ അത്തിയ; മുഹമ്മദ് സലാ, മുസ്തഫ മുഹമ്മദ്, ഒമര്‍ മര്‍മൂഷ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily