അറ്റ്ലാന്റാ: ചെക്ക് റിപബ്ലിക്കും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തിലൂടെ ടോറി പെന്‍സോ, ബ്രൂക്ക് മായോ, കാതറിന്‍ നെസ്ബീറ്റ് എന്നീ വനിതാ റഫറി ത്രയം ലോകകപ്പില്‍ ചരിത്രമാവുകയാണ്.
1-1ന് അവസാനിച്ച മത്സരം മുഴുവന്‍ വനിതാ റഫറി സംഘമാണ് നിയന്ത്രിച്ചത്. 2022ല്‍ നടന്ന ലോകകപ്പിന് ശേഷം പുരുഷ ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന രണ്ടാം വനിതാ റഫറി സംഘമാണ് ഇവര്‍. കാലിഫോര്‍ണിയയിലെ ചെറിയ മൈതാനങ്ങളില്‍ നിന്നാരംഭിച്ച ടോറിയുടെ ജീവിതത്തിലെ അവസാന വേദിയാണ് ഈ ലോകകപ്പ്. മത്സരത്തെ മികച്ച രീതിയല്‍ കൈകാര്യം ചെയ്യുകയും വിവാദങ്ങളില്ലാതെ മത്സരം അവസാനിപ്പിക്കുകയും ചെയ്തു. 2020ല്‍ മേജര്‍ ലീഗ് സോക്കര്‍ മത്സരത്തിലും ടോറി പെന്‍സോ റഫറിയായിരുന്നു.

