Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫിഫ ലോകകപ്പ് 2026: സലാ ഇന്ന് ഓസ്‌ട്രേലിയയോട്

ഫിഫ ലോകകപ്പ് 2026: സലാ ഇന്ന് ഓസ്‌ട്രേലിയയോട്

ഡാളസ്: സൂപ്പര്‍താരം മുഹമ്മദ് സലായുടെ കരിയറിലെ ആദ്യ ലോകകപ്പ് ഫുട്ബോള്‍ നോക്കൗട്ട് ഇന്ന്. രാത്രി 11.30ന് നടക്കുന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തില്‍ സലായുടെ ഈജിപ്തിന് എതിരാളികള്‍ ഓസ്ട്രേലിയ.

ഗ്രൂപ്പ് ഘട്ടത്തില്‍ കരുത്തരായ ബെല്‍ജിയത്തെ സമനിലയില്‍ പൂട്ടിക്കൊണ്ട് തുടങ്ങിയ ഈജിപ്ത് ഗ്രൂപ്പ് ജിയില്‍ നിന്ന് ജേതാക്കളായാണ് നോക്കൗട്ട് ബെര്‍ത്ത് ഉറപ്പാക്കിയത്. രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 3-1ന് തകര്‍ത്ത അവര്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇറാനെയും 1-1 സമനിലയില്‍ തളച്ച്‌ അഞ്ച് പോയിന്റുമായാണ് വരവ്. ഓസ്ട്രേലിയ അത്ര നിസ്സാരക്കാരല്ല. പ്രാഥമിക ഘട്ടത്തില്‍ ഗ്രൂപ്പ് ഡിയിലായിരുന്ന അവര്‍ തുര്‍ക്കിയെ 2-0ന് തോല്‍പ്പിച്ചുകൊണ്ട് തുടങ്ങി.

രണ്ടാം മത്സരത്തില്‍ ആതിഥേയരായ അമേരിക്കയോട് 0-2ന് പരാജയപ്പെട്ടു. നിര്‍ണായകമായ അവസാന മത്സരത്തില്‍ പരാഗ്വെയെ ഗോളില്ലാ സമനിലയില്‍ തളച്ചാണ് രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് ബെര്‍ത്ത് ഉറപ്പിച്ചത്. ഇന്നത്തെ ഈ മത്സരം ജയിക്കുന്നവര്‍ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന-കേപ്പ് വെര്‍ദെ വിജയികളെയായിരിക്കും നേരിടുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily