Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

റൊസാരിയോ: ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി (68) അന്തരിച്ചു. ഏറെ നാളായി കാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്നു.

അര്‍ജന്റീനിയന്‍ മിഡ്ഫീല്‍ഡര്‍ നിക്കോളാസ് പാസ് മാര്‍ട്ടിനെസ് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ജോര്‍ജിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് എഴുതിയ കുറിപ്പിലൂടെയാണ് ലോകം ഈ വാര്‍ത്ത അറിഞ്ഞത്. മെസിയുടെ കുടുംബം ഇതുസംബന്ധിച്ച അറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ലെന്ന് സ്പാനിഷ് വാര്‍ത്താ ഏജന്‍സിയായ ഇന്‍ഫോബേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ജന്റീനയിലെ റൊസാരിയോ നഗരത്തിലെ ഒരു ക്ലിനിക്കില്‍ ചികില്‍സയിലായിരുന്നു ജോര്‍ജ് മെസ്സി.
ലയണല്‍ മെസ്സിയെന്ന ഫുട്‌ബോളറുടെ ശക്തിസ്രോതസായിരുന്നു പിതാവ് ജോര്‍ജ് മെസ്സി. ഒരു സ്റ്റീല്‍ ഫാക്ടറിയില്‍ മാനേജരായിരുന്ന ജോര്‍ജ്, മകന്‌റെകായിക വളര്‍ച്ച ലക്ഷ്യമിട്ട് ജോലി രാജിവയ്‌ക്കുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് മുഴുവന്‍ സമയവും മെസിയുടെ കായിക പ്രതിഭയെ പരിപോഷിപ്പിക്കാനായി നിലകൊണ്ടു. മകന്‌റെ ബിസിനസ്സ് കാര്യങ്ങള്‍ നോക്കിയിരുന്നതും അദ്‌ദേഹമാണ്.
അള്‍ജീരിയയ്‌ക്കെതിരെ ഹാട്രിക് നേടിയ ശേഷം മെസ്സി കണ്ണു നിറഞ്ഞ് വികാരഭരിതനായി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ കായിക പ്രേമികളുടെ മനസില്‍ വരുന്നത്. ‘ഇപ്പോഴത്തെ തന്റെ കണ്ണുനീരിന് സ്പോര്‍ട്സുമായി ഒരു ബന്ധവുമില്ല. ഞാന്‍ കഠിനവും സങ്കീര്‍ണ്ണവുമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്’ എന്നായിരുന്നു പിതാവിന്‌റെ രോഗാവസ്ഥയെ പരോക്ഷമായി സൂചിപ്പിച്ച്‌ അദ്ദേഹം അന്ന് പറഞ്ഞത്.
സീലിയ കുസിറ്റിനിയാണ് ഭാര്യ. ലയണല്‍ മെസിയെക്കൂടാതെ റോഡ്രിഗോ, മാറ്റിയാസ്, മരിയ സോള്‍ എന്നിവരും മക്കളാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily