Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിണറായി വിജയനെയും പിടിച്ചോ എന്ന ധ്വനി എം.എ. ബേബിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നെന്ന് ഷോണ്‍ ജോര്‍ജ്ജ്

പിണറായി വിജയനെയും പിടിച്ചോ എന്ന ധ്വനി എം.എ. ബേബിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നെന്ന് ഷോണ്‍ ജോര്‍ജ്ജ്

തിരുവനന്തപുരം: പിണറായി വിജയനെയും പിടിച്ചോ എന്ന ധ്വനി എം.എ. ബേബി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നുവെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജ്.

ഈ യുഡിഎഫ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരും സിഎംആര്‍എല്ലില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ പിവിയെ (പിണറായി വിജയനെ) മാത്രം പിടിച്ചാല്‍ പോരാ. മറ്റ് രണ്ട് മന്ത്രിമാരെയും പിടിക്കണം എന്ന് എം.എ. ബേബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനര്‍ത്ഥം പിണറായിയെ പിടിക്കുന്നതോടൊപ്പം മറ്റ് രണ്ട് മന്ത്രിമാരെക്കൂടി പിടിച്ചാല്‍ മതിയെന്ന ഒരു ധ്വനി എം.എ. ബേബിയുടെ വാക്കുകളില്‍ ഉണ്ടായിരുന്നെന്ന് ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.

അതായത് പിണറായായിയെ പിടിക്കരുതെന്ന് ബേബി പറഞ്ഞില്ല. പകരം മറ്റ് രണ്ട് പേരെ പിടിക്കുമ്പോള്‍ പിണറായിയെയും പിടിച്ചോളൂ എന്നാണ് ബേബി പറഞ്ഞതെന്നും ഷോണ്‍ ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily