Dailyhunt
പിണറായിയുടെ കാലം കഴിഞ്ഞു , "ബൈ ബൈ പിണറായി" എന്ന് പറയേണ്ട സമയമാണിത് : പിണറായി വിജയന് വീണ്ടും മറുപടിയുമായി രേവന്ത് റെഡ്ഡി

പിണറായിയുടെ കാലം കഴിഞ്ഞു , "ബൈ ബൈ പിണറായി" എന്ന് പറയേണ്ട സമയമാണിത് : പിണറായി വിജയന് വീണ്ടും മറുപടിയുമായി രേവന്ത് റെഡ്ഡി

കൊച്ചി : "നീ പോ മോനെ വിജയാ" എന്ന പരാമർശത്തിന് "ഡാഷ് മോനെ രേവന്താ" എന്ന് മറുപടി നല്‍കിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.

പ്രായത്തെയും പദവിയെയും ബഹുമാനിക്കുന്നത് കൊണ്ട് മോശം ഭാഷയില്‍ പ്രതികരിക്കുന്നില്ലെന്നും എന്നാല്‍ പിണറായിയുടെ കാലം കഴിഞ്ഞെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

പിണറായി വിജയൻ തന്നെ അധിക്ഷേപിക്കുന്നത് അനുഗ്രഹമായി കരുതുന്നു. അദ്ദേഹത്തിന്റെ പ്രായത്തെ മാനിക്കുന്നു, എന്നാല്‍ കേരളം ഭരിക്കാൻ യുവത്വം സജ്ജമായിക്കഴിഞ്ഞു. "ബൈ ബൈ പിണറായി" എന്ന് പറയേണ്ട സമയമാണിത്. തന്നെ എത്ര വേണമെങ്കിലും അപമാനിച്ചോളൂ, പക്ഷേ കേരളത്തിലെ ജനങ്ങളെ അപമാനിക്കരുത്. മെസ്സിയെ കൊണ്ടുവരാൻ നോക്കി നടക്കുകയാണോ നിങ്ങള്‍? അടുത്ത ഒരു വർഷത്തിനുള്ളില്‍ മെസ്സിയെയും റൊണാള്‍ഡോയെയും കേരളത്തില്‍ കൊണ്ടുവരും. ഇതെന്റെ ആറാമത്തെ ഗ്യാരണ്ടിയാണ്.

തെലങ്കാനയില്‍ താൻ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികള്‍ കേരളത്തിലും പ്രാവർത്തികമാക്കും. പിണറായി വിജയൻ നടപ്പിലാക്കിയത് പോലെയുള്ള പദ്ധതികളല്ല, ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വികസനമാണ് യുഡിഎഫ് കൊണ്ടുവരികയെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily