Saturday, 11 Jul, 4.20 pm ജന്മഭൂമി

ലേറ്റസ്റ്റ് ന്യൂസ്
പിണറായിയുടെ ഫേസ്ബുക്ക് പേജില്‍ കുറിപ്പുകള്‍ പോസ്റ്റ് ചെയ്യുന്ന 12 സിപിഎമ്മുകാരെ സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരപ്പെടുത്തുന്നു, വന്‍ അഴിമതി

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അവസാനവര്‍ഷത്തിലേക്ക് കടക്കുന്നതോടെ പാര്‍ട്ടിക്കാരെ വളഞ്ഞ വഴിയിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരിപ്പെടുത്താനൊരുങ്ങുകയാണ് പിണറായി വിജയനും സംഘവും. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യാനെന്ന പേരില്‍ 12 പേരെയാണ് സിഡിറ്റ് മുഖേന താത്കാലികമായി നിയമിച്ചത്. ഇവരെയാണ് പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരപ്പെടുത്താനുള്ള നീക്കം അന്തിമഘട്ടത്തിലായത്. ഇവരേയും ഉള്‍പ്പെടുത്തി 51 സിപിഎം അനുഭാവികളെ ഇതിനകം സിഡിറ്റില്‍ നിയമിച്ചിട്ടുണ്ട്. ഐടി സെക്രട്ടറിയായിരുന്ന എം. ശിവശങ്കരനാണ് ഇത്തരം അനധികൃത നിയമനങ്ങള്‍ക്കായി മുഖ്യമന്ത്രിക്കു വേണ്ടി ഫയലുകള്‍ തയാറാക്കുന്നത്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്നവരേയും തെരഞ്ഞെടുക്കപ്പെട്ട മറ്റു താത്കാലിക ജീവനക്കാരേയുമാണ് സിഡിറ്റില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി സ്ഥിരം നിയമനം നല്‍കുന്നത്.

മുന്‍ എംപി ടി.എന്‍.സീമയുടെ ഭര്‍ത്താവും സി-ഡിറ്റ് മുന്‍ ഡയറക്ടറുമായ ജി.ജയരാജിന്റെ നേതൃത്വത്തില്‍ തയാറാക്കുന്ന സ്‌പെഷല്‍ റൂള്‍ വഴി നാല്‍പതിലേറെ പുതിയ തസ്തികകള്‍ സൃഷ്ടിച്ച്‌ നിയമനം നല്‍കാനാണു ശ്രമം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേവലം മൂന്നു പേര്‍ മാത്രമാണ് സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യാനുണ്ടായിരുന്നത്. സിഡിറ്റില്‍ നിലവില്‍ തന്നെ സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യാന്‍ വൈദഗ്ധ്യം ലഭിച്ചവര്‍ ഉള്ളപ്പോഴാണ് അഡ്‌ഹോക് അടിസ്ഥാനത്തില്‍ 12 സിപിഎം അനുഭാവികളില്‍ നിന്ന് ബയോഡേറ്റ വാങ്ങി പിന്നീട് നിയമന ഫയലാക്കിയത്. എല്ലാവര്‍ക്കും 30,000 രൂപയ്ക്കു മുകളിലാണ് ശമ്ബളം. ഇതുകൂടാതെ ശമ്ബളത്തിന്റെ 50 ശതമാനം ഇന്‍സെന്റീവും ഓവര്‍ടൈമിനും പ്രത്യേക തുകയും നല്‍കുന്നുണ്ട്. ഇതില്‍ വന്‍ അഴിമിതയാണെന്ന് പ്രതിപക്ഷ നേതാവും ആരോപിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതില്‍ ആര്‍ക്കും പ്രത്യേക യോഗ്യതയോ വൈദഗ്ധ്യമോ ഇല്ല. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ലൈവ് ചെയ്യുക, ചില പോസ്റ്റുകള്‍ തയാറാക്കി പേജില്‍ പ്രസിദ്ധീകരിക്കുക തുടങ്ങി വെറും ലളിതമായ ജോലികള്‍ക്കാണ് വന്‍ശമ്ബളത്തില്‍ സിപിഎം അനുഭാവികളെ നിയമിച്ചിരിക്കുന്നത്. ഇവരെയാണ് ഇപ്പോള്‍ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പറത്ത് പ്രത്യേക റൂള്‍സ് ഉണ്ടാക്കി അഴിമിതിയിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരപ്പെടുത്താനും ഒരുങ്ങുന്നത്. പിഎസ് സി പരീക്ഷയില്‍ ഉന്നതറാങ്ക് നേടി ഇപ്പോഴും നിയമനം ലഭിക്കാതെ നട്ടം തിരിയുന്ന യുവാക്കളോടുള്ള പിണറായി സര്‍ക്കാരിന്റെ കൊടുംക്രൂരതയാണ് ഇത്തരം അഴിമതി നിയമനം.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്നവര്‍ ഇവരാണ്.

1. പ്രമോദ് വി.എസ്. ( പ്രോജക്റ്റ് അസിസ്റ്റന്റ്)

2. സാമുവല്‍ ഫിലിപ്പ് മാത്യു (സീനിയര്‍ റിസര്‍ച്ച്‌ അസോസിയേറ്റ്)

3.മുഹമ്മദ് യഹിയ (നെറ്റ് വര്‍ക്ക് എന്‍ജിനീയര്‍)

4. ശ്രീജിത്ത് (സീനിയര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍)

5. സുധീര്‍ പി.വൈ. (സീനിയര്‍ ഡിസൈനര്‍)

6.ഗോപകുമാര്‍ ടി. (ടീം ലീഡര്‍)

7. സുധീപ് ജെ. സലീം (സീനിയര്‍ കണ്ടന്റ് ഡെവലെപ്പര്‍)

8. അപ്പു ലെനിന്‍ (കണ്ടന്റ് ഡെവലെപ്പര്‍)

9. അദ്വൈത് പ്രഭാകര്‍ (കണ്ടന്റ് ഡെവലെപ്പര്‍)

10. ഷഫീഖ് സല്‍മാന്‍ കെ. (കണ്ടന്റ് ഡെവലെപ്പര്‍)

11. രതീഷ് കെ. ((കണ്ടന്റ് ഡെവലെപ്പര്‍)

12. വിഷ്ണു (ഗ്രാഫിക് ഡിസൈനര്‍)

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janmabhumi Daily
Top