Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസ് : പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജൂണ്‍ 6ന് പരിഗണിക്കും

പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസ് : പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജൂണ്‍ 6ന് പരിഗണിക്കും

ലപ്പുഴ: നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ച കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജൂണ്‍ 6ന് പരിഗണിക്കും.

അതുവരെ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു.

ജില്ലാ സെഷന്‍സ് കോടതി ആണ് കേസ് പരിഗണിച്ചത്. കേസ് നീട്ടി വയ്‌ക്കുന്നതിന്റെ ആനുകൂല്യം പ്രോസിക്യൂഷന്‍ ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ മര്‍ദന ദൃശ്യങ്ങളില്‍ പ്രതിഭാഗം സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് ആധികാരികത ഉറപ്പാക്കാന്‍ കോടതി പ്രോസിക്യൂഷനു നിര്‍ദേശം നല്‍കി. ദൃശ്യമാധ്യമ പ്രവര്‍ത്തകരും സ്വകാര്യ വ്യക്തികളും പകര്‍ത്തിയ ദൃശ്യങ്ങളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. നിലവില്‍ ഹാജരാക്കിയ ദ്യശ്യങ്ങളുടെ ഫൊറന്‍സിക് പരിശോധനാ ഫലവും ഹാജരാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily