Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല:  മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

കോഴിക്കോട്: പൊലീസ് സമൂഹത്തില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് പാലിക്കാത്തതിനാലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതെന്ന് കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി മെറിന്‍ ജോസഫ്.

മാടാക്കര പള്ളിയുടെ അകത്ത് കയറി ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസുകാരെ സ്ഥലം മാറ്റിയതിനെക്കുറിച്ച്‌ വിശദീകരിക്കുകയായിരുന്നു അവര്‍. പൊലീസ് നടപടിയില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു. ആ സമൂഹത്തിന്റെ വികാരം കൂടി മാനിക്കണം.
എസ് എച്ച്‌ ഒ ഉള്‍പ്പെടെ അഞ്ച് പേരെയാണ് സ്ഥലം മാറ്റിയത്. പള്ളിയിലെ പ്രാര്‍ത്ഥനകളുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലേക്കും ലാത്തിച്ചാര്‍ജിലേക്കും എത്തിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily