Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പൊലീസ് സ്റ്റേഷനില്‍വെച്ച്‌ അപമാനിക്കപ്പെട്ടെന്ന് നടി അന്‍സിബ, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പൊലീസ് സ്റ്റേഷനില്‍വെച്ച്‌ അപമാനിക്കപ്പെട്ടെന്ന് നടി അന്‍സിബ, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കൊച്ചി : പൊലീസ് സ്റ്റേഷനില്‍വെച്ച്‌ അപമാനിക്കപ്പെട്ടെന്നും അതില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.

സതീശന് പരാതിനല്‍കി നടി അന്‍സിബ ഹസന്‍.തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിത എസ്.ഐ. രേഷ്മ മോശമായി പെരുമാറി. തന്നെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അപമാനിച്ചതില്‍ എസ്.ഐ.യെ കൂടാതെ നടി ലക്ഷ്മിപ്രിയയ്‌ക്കും ഭര്‍ത്താവിനും പങ്കുണ്ടെന്നും പരാതിയില്‍ പറയുന്നു.

ഈ വര്‍ഷം ജനുവരി 29-നാണ് പരാതിക്ക് ആധാരമായ സംഭവം. നടി ലക്ഷ്മിപ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തന്നെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി അപമാനിച്ചെന്നാണ് അന്‍സിബയുടെ പരാതി. വ്യാജപരാതിയിയിലാണ് തന്നെ വിളിച്ചുവരുത്തി അപമാനിച്ചത്.ഈ പരാതിക്ക് പിന്നില്‍ എസ്.ഐ.യും ലക്ഷ്മിപ്രിയയും ഭര്‍ത്താവും ഗൂഢാലോചന നടത്തിയെന്നും അന്‍സിബ പറയുന്നു.

ഇങ്ങനെയൊരു പരാതി സ്റ്റേഷനില്‍ എത്താനും തന്നെ അപമാനിക്കാനുമുള്ള ശ്രമങ്ങളില്‍ ‘അമ്മ’യുടെ പ്രസിഡന്റ് ശ്വേതാമേനോനും പങ്കുണ്ടെന്ന് ലക്ഷ്മിപ്രിയ പറഞ്ഞെന്നും അന്‍സിബ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.ഇതില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും എസ്.ഐ.ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും അന്‍സിബ ആവശ്യപ്പെടുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരവും അന്‍സിബ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

താരസംഘടന ‘അമ്മ’യിലെ ഭിന്നതകളെ തുടര്‍ന്ന് അന്‍സിബ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടിനി ടോമിനും ലക്ഷ്മിപ്രിയയ്‌ക്കുമെതിരെ അന്‍സിബ ആരോപണങ്ങളുന്നയിച്ചത്. വിഷയത്തില്‍ ‘അമ്മ’യ്‌ക്കുള്ളില്‍ത്തന്നെ നിഷ്പക്ഷ സമിതി രൂപവത്കരിക്കണമെന്നും എല്ലാവരുടെയും പരാതി കേട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്നും അന്‍സിബ ആവശ്യപ്പെട്ടിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily