Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പൊലീസില്‍ പരാതിപ്പെട്ടത് അന്‍സിബയുടെ മെസ്സേജ് തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തില്‍ : ലക്ഷ്മിപ്രിയ

പൊലീസില്‍ പരാതിപ്പെട്ടത് അന്‍സിബയുടെ മെസ്സേജ് തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തില്‍ : ലക്ഷ്മിപ്രിയ

കൊച്ചി: നടി അന്‍സിബ ഹസന്‍ അയച്ച ഒരു വാട്‌സ്‌ആപ്പ് സന്ദേശം തന്റെ കുടുംബജീവിതത്തെ ബാധിക്കുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് നടി ലക്ഷ്മിപ്രിയ.

തങ്ങളെ പോലീസ് സ്റ്റേഷനില്‍ മൂന്ന് മണിക്കൂര്‍ പിടിച്ചിരുത്തിയെന്ന അന്‍സിബയുടെ വാദവും തെറ്റാണ്. തങ്ങള്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നത് ഒരു മണിക്കൂര്‍ 17 മിനിറ്റ് 20 സെക്കന്റ് മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് അന്ന് നടന്ന കാര്യങ്ങളുടെ ഡിജിറ്റല്‍ തെളിവുകള്‍ പോലീസിന് കൈമാറിയിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ വിശദീകരിച്ചു.
‘ചേച്ചി ദുബായില്‍ വച്ച്‌ എന്തെങ്കിലും ഫോട്ടോ എടുത്തിരുന്നോ?’ എന്ന് തുടങ്ങുന്നതായിരുന്നു അന്‍സിബയുടെ വാട്‌സ്‌ആപ്പ് മെസ്സേജ്. ഇതേകുറിച്ച്‌ പലതവണ ചോദിച്ചിട്ടും വിശദീകരിക്കാന്‍ അന്‍സിബ തയ്യാറായില്ല. തന്റെ നീക്കത്തിന് പിന്നില്‍ ആരുമില്ലെന്നും വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് സംഘടനയല്ലെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily