അഡ്വ. എ. ജയശങ്കര്‍
പാലാ മെത്രാനെപ്പോലുള്ള പരിണതപ്രജ്ഞനായ ഒരു മത മേലദ്ധ്യക്ഷന്‍ വളരെ പണ്ഡിതനായ ഒരു വ്യക്തി വളരെയധികം ആലോചിച്ച് ഒരു വിഷയം എഴുതി തയ്യാറാക്കി ജനസമൂഹത്തില്‍ അവതരിപ്പിക്കുമ്ബോള്‍ അതര്‍ഹിക്കുന്ന ഗൗരവത്തോടുകൂടി ചര്‍ച്ച ചെയ്യുകയാണെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം ഇങ്ങനെ പ്രസംഗിച്ചു.
ഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനം ശക്തമാകുന്നു. സത്യസന്ധമായ വിലയിരുത്തലാണ്. സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ ഈ വൈകിയ വേളയിലെങ്കിലും ആ യാഥാര്‍ത്ഥ്യം അംഗീകരിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. പ്രൊഫഷണല്‍ കോളജുകള്‍ പ്രത്യേകിച്ച് മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടക്കാന്‍ തുടങ്ങിയിട്ട് കൊല്ലമെത്രയാണെന്നറിയുമോ. മാത്രമല്ല മെഡിക്കല്‍ കോളജിലെ കുട്ടികള്‍ക്ക് ഒരുദിവസത്തില്‍ എന്തുമാത്രം സമയം പഠനത്തിനുവേണ്ടി ചെലവഴിക്കേണ്ടിവരുമെന്ന് നിങ്ങള്‍ക്കറിയുമോ. അതിനിടക്ക് തീവ്രവാദ പ്രവര്‍ത്തനത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാഹചര്യമില്ല. പക്ഷേ അവിടെപ്പോലും ഈ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വക്താക്കള്‍ പിടിമുറുക്കുകയും നല്ല കുടുംബങ്ങളില്‍നിന്നു വരുന്ന കുട്ടികള്‍, നല്ല സമ്ബത്തുള്ള വീട്ടില്‍നിന്നുവരുന്ന കുട്ടികള്‍ അഭിജാത കുടുംബത്തില്‍നിന്നു വരുന്ന കുട്ടികളെ ആകര്‍ഷിക്കുകയും അവരെക്കൊണ്ട് അമുസ്ലിം കുട്ടികളെക്കൂടി ഈ കൂട്ടുകെട്ടില്‍ കൊണ്ടുവരികയും ചെയ്യുന്ന. അവരൊക്കെ ജിഹാദിന് പോകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കോഴിക്കോട് മെഡിക്കല്‍ കോളജ് യൂണിയന്‍ ഭരിക്കുന്നതാരാണ്? ഇന്‍ഡിപെന്‍ഡന്‍സ് എന്ന പേരില്‍ ജമാഅത്തെ ഇസ്ലാമിക്കാരും പോപ്പുലര്‍ ഫ്രണ്ടുകാരും അവരുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രച്ഛന്ന വേഷത്തില്‍ നടത്തുന്ന ഒരു സംഘടനയാണ്. അത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആണെന്ന് പറഞ്ഞ് നിങ്ങള്‍ സമാധാനിക്കാന്‍ വരട്ടെ. തൃശൂര്‍ മെഡിക്കല്‍ കോളജിലും അവരു തന്നെയാണ്. അതേ സംഘടനയ്ക്കു തന്നെയാണ് ഭൂരിപക്ഷം. നിങ്ങള്‍ അന്വേഷിച്ചു നോക്കൂ. എന്നു മാത്രമല്ല, ഈ സമീപ ദിവസം എന്റെ അനുഭവത്തിലുണ്ടായ ഒരു കാര്യം കൂടി പറയാം. പാലസ്തീനില്‍ ആക്രമണം നടക്കുന്ന സമയത്ത് ലോക്ഡൗണായതുകൊണ്ട് ഞാന്‍ വീട്ടിലിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളജിലെ ഒരു വിദ്യാര്‍്ത്ഥി എന്നെ വിളിക്കുകയാണ്. ഞങ്ങള്‍ പാലസ്തീന്‍ വിഷയത്തെക്കുറിച്ച് ഒരു ചര്‍ച്ച സംഘടിപ്പിക്കുന്നുണ്ട്. അതില്‍ പങ്കെടുക്കാമോ എന്നു ചോദിച്ചു. ഞാന്‍ പങ്കെടുക്കാമെന്നു പറഞ്ഞു. പങ്കെടുത്തപ്പോള്‍ എന്താണ് സംഭവമെന്നോ, ഇന്‍ഡിപെന്‍ഡന്‍സ് എന്ന സംഘടനയാണ്. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ പാലസ്തീന്‍ പ്രശ്‌നത്തെക്കുറിച്ച് വരെ ആലോചിച്ച് തലപുകയ്ക്കുന്ന നിലയിലെത്തിയെന്ന് നമ്മള്‍ ഞെട്ടലോടുകൂടി മനസ്സിലാക്കുന്നു. പാലസ്തീന്‍ പ്രശ്‌നം അവ ര്‍ക്ക് പറഞ്ഞുകൊടുത്തു. അവരുടെ സംശയങ്ങളൊക്കെ ദൂരീകരിച്ചു എന്നുവേണം വിചാരിക്കാന്‍. പക്ഷേ ഞാന്‍ കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നത് യുവതികള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ഇക്കഴിഞ്ഞ മാസം രണ്ടു യുവതികളെ കണ്ണൂരില്‍നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തു. ഐഎസില്‍ ചേരാന്‍ പോയ, അതുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച കേരളത്തിലെ എക്‌സ് മുസ്ലിമിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ആഗ്രഹിച്ച രണ്ടു യുവതികള്‍. ഈ യുവതികള്‍ എന്നുപറഞ്ഞാല്‍ സാധാരണ കുടുംബത്തില്‍പ്പെട്ടവരൊന്നുമല്ല. കണ്ണൂരിലെ ഏറ്റവും അഭിജാത കുടുംബത്തില്‍പ്പെട്ടവരാണ്. പ്രഭിതാമഹന്മാരായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവരാണ്. കോണ്‍ഗ്രസ്സ് പശ്ചാത്തലമുള്ളവരാണ്. രണ്ടുപേരും 24 വയസ്സു വീതം പ്രായമുള്ളവരാണ്. എങ്ങനെ ഈ പെണ്‍കുട്ടികള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു എന്ന് നമ്മള്‍ ആലോചിക്കേണ്ട ഒരു കാര്യമാണ്. അവരുടെ മാതാപിതാക്കളോ പിതാമഹന്മാരോ ആരും തന്നെ വര്‍ഗീയ വാദികളല്ല തീവ്രവാദികളല്ല. വളരെ മതേതര ജീവിതം നയിക്കുന്ന അല്ലെങ്കില്‍ നന്മയുള്ള ആളുകളാണ്. ഇങ്ങനെയുള്ള കുടുംബത്തില്‍പ്പെട്ട ആളുകള്‍ വരെ വഴിതെറ്റിപ്പോകുന്നു. ഇവിടെ വഴുവഴുപ്പന്‍ നയത്തില്‍ മാറിനിന്നു എന്നു പറഞ്ഞാല്‍ ഞാന്‍ ഏറ്റവും കുറഞ്ഞ വാചകത്തില്‍ നമ്മുടെ ക്ലിമിസ് പിതാവ് ഇങ്ങനെയൊരു യോഗം വിളിക്കുകയും മാര്‍ത്തോമാ സഭയില്‍നിന്നും യാക്കോബായ സഭയില്‍നിന്നും ഓര്‍ത്തഡോക്‌സ് സഭയില്‍നിന്നും ഓരോ മതമേലധ്യക്ഷന്മാര്‍ അതില്‍ പങ്കെടുക്കുകയും ചെയ്തു. നമ്മുടെ നന്മനിറഞ്ഞ തിരുവനന്തപുരത്തെ ആര്‍ച്ച് ബിഷപ്പ് മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ആളുകളെ ബോധവല്‍ക്കരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. അദ്ദേഹമടക്കമുള്ളവര്‍ അതില്‍ പങ്കെടുത്തപ്പോള്‍ പിണറായി വിജയന് ഒരു കാര്യം മനസ്സിലായി. ക്രിസ്ത്യന്‍ സമൂഹത്തില്‍ യാതൊരു ഐക്യവും ഇല്ല എന്ന കാര്യം പിണറായി വിജയന് ബോധ്യമായി. സത്യത്തില്‍ പിണറായി വിജയന് തെറ്റുപറ്റിയെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം ഞാനീ പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷനായിരിക്കുന്ന തിയോഡോഷ്യസ് തിരുമേനി ഈ വിവാദത്തില്‍ നിന്ന് അകന്നുനില്‍ക്കണം. ഈ രീതിയില്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്ന് പ്രസ്താവനയിറക്കിയതിനു തൊട്ടുപുറകെ മാര്‍ത്തോമാ സഭയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്ന മെസേജുകളെല്ലാം തന്നെ തിരുമേനി പറയുന്നത് ശരിയല്ല. തിരുമേനിക്കങ്ങനെ പലതും പറയാം. പാലാ മെത്രാന്‍ പറഞ്ഞതാണ് ശരി എന്നു പറയുന്ന ഒരുപാടു പേരുണ്ട്. ഇവിടുന്ന് തലയ്ക്കു വെളിവില്ലാത്ത രണ്ട് ആളുകള്‍ അവിടെ പോയി തര്‍ക്കുത്തരം പറഞ്ഞതുകൊണ്ട് രണ്ടു സമുദായത്തിന് ദോഷമായിരിക്കുന്നു എന്ന ചിന്താഗതിയാണ് നാട്ടുകാരുടെ ഇടയിലുള്ളത്. പക്ഷേ പിണറായി വിജയന്‍ ധരിച്ചിട്ടുള്ളത്, അദ്ദേഹത്തിന് ബുദ്ധി ഉപയോഗിക്കുന്ന ആളുകള്‍ പറഞ്ഞിട്ടുള്ളത് ക്രിസ്ത്യാനികളുടെ ഇടയില്‍ ഒരു ഐക്യവുമില്ല. കല്ലറങ്ങാട്ടിലിന്റെ കാര്യം കഷ്ടത്തിലാണ്. അദ്ദേഹത്തിന്റെ കാര്യം പുലിവാലാകും. ഈ കേസ് തേഞ്ഞുമാഞ്ഞുപോകും എന്നൊരു ധാരണ കുറഞ്ഞ പക്ഷം അദ്ദേഹത്തിനെങ്കിലും ഉണ്ടായിട്ടുണ്ട്.

