Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അഞ്ച് കാസര്‍കോട് സ്വദേശികള്‍

പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അഞ്ച് കാസര്‍കോട് സ്വദേശികള്‍

കാഞ്ഞങ്ങാട്: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് 5 കാസര്‍കോട് സ്വദേശികള്‍.

കാസര്‍കോട് ജില്ലയിലെ റിട്ട. എസ്‌ഐ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര സംഘം തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത്. എറണാകുളത്തെ ട്രാവല്‍ ഏജന്‍സി വഴി 23ന് ആണ് കൊച്ചി വഴി 36 സംഘം നേപ്പാളിലേക്ക് പുറപ്പെട്ടത്.

24ന് കാഠ്മണ്ഡുവില്‍ എത്തി. അന്നേദിവസം കാഠ്മണ്ഡുവില്‍ ചെലവഴിച്ചു. 25ന് മനകാമന ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. വുവാച്ചിയില്‍ എത്തിയപ്പോഴാണ് പ്രളയ ജലത്തില്‍ സര്‍വവും തകര്‍ന്നുവെന്ന വിവരം മനസ്സിലായത്. ഇവിടെ വാഹനം നിര്‍ത്തി താഴെ നദിയിലേക്ക് നോക്കിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. സര്‍വതും നശിപ്പിച്ച്‌ കലങ്ങി മറിഞ്ഞൊഴുകുന്ന നദി. നേരത്തെ റൂട്ട് മാറ്റി പോകാനുള്ള നിര്‍ദേശം ലഭിച്ചുവെങ്കിലും നേപ്പാളിലെ ടൂര്‍ ഏജന്‍സി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് കരുതി ഈ വഴിയില്‍ തന്നെ തങ്ങളെ കൂട്ടി പോകുകയായിരുന്നുവെന്നാണ് വിവരം ലഭിച്ചതെന്ന് കാഞ്ഞങ്ങാട് വെള്ളിക്കോത്ത് അട്ടോട്ടെ റിട്ട. എസ്‌ഐ സി.പ്രദീപ് കുമാര്‍ പറയുന്നു. വഴി തിരിച്ചു വിടുമ്പോള്‍ ഉണ്ടാകുന്ന അധികതുക കേരളത്തിലെ ട്രാവല്‍ ഏജന്‍സി അയച്ചു നല്‍കാന്‍ വൈകിയതാണ് ഇതിന് കാരണമെന്ന് പിന്നീട് മനസ്സിലായി.

വഴിയില്‍ കുടുങ്ങി മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരിച്ചുവന്നത്. കുത്തനെയുള്ള ഇറക്കത്തില്‍ വാഹനത്തിന്റെ ബ്രേക്കിന്റെ സാങ്കേതിക തകരാര്‍ കാരണം നിര്‍ത്തി. രാത്രി കാട്ടില്‍ നില്‍ക്കേണ്ട സ്ഥിതി വരെയുണ്ടായെന്നും അദ്ദേഹം പറയുന്നു.സംഭവമറിഞ്ഞ് മുഖ്യമന്ത്രിയും ജില്ലയിലെ എംഎല്‍എയും ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ നിന്നുള്ള 5 പേരാണ് സംഘത്തിലുള്ളത്.പെരിയ പോളിടെക്‌നിക്കിലെ അധ്യാപകന്‍ രാജന്‍ വലിയപൊയില്‍,കവി അനില്‍ നീലംബരി, രാജീവന്‍ മുഴക്കോത്ത്, കരുണാകരന്‍ വലിയപൊയില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.കൂടാതെ കണ്ണൂരിലെ അധ്യാപകരും ബാങ്ക് ജീവനക്കാരും സംഘത്തിലുണ്ടായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily