Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

തിരുവനന്തപുരം: തൃശൂര്‍ മെഡിക്കല്‍ കോളജിനെ ആരോഗ്യ സര്‍വകലാശാലയുടെ ഘടക സ്ഥാപനമാക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തെ വിസി പ്രൊഫ.

ഡോ. മോഹനന്‍ കുന്നുമ്മല്‍ സ്വാഗതം ചെയ്തു. ആരോഗ്യവിദ്യാഭ്യാസത്തിലും ഗവേഷണത്തിലും പുതിയ സാധ്യതകള്‍ തുറക്കുന്ന നിര്‍ണായക തീരുമാനമാണിതെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ച് വര്‍ഷത്തിലേറെയായി സര്‍വകലാശാല ഉന്നയിച്ചുവരുന്ന ആവശ്യമാണ് ബജറ്റിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. മെഡിക്കല്‍ കോളജ് ഘടക സ്ഥാപനമാകുന്നതോടെ സര്‍വകലാശാലയില്‍ ബിരുദ, ബിരുദാനന്തര വിഭാഗങ്ങളിലായി ഏകദേശം 1,600 വിദ്യാര്‍ഥികളും 250ഓളം അദ്ധ്യാപകരുമുണ്ടാകും.

ഇതിലൂടെ ആരോഗ്യശാസ്ത്ര മേഖലയിലെ ഗവേഷണവികസന പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ, അന്തര്‍ദേശീയ ഏജന്‍സികളില്‍ നിന്ന് ബാഹ്യ ഗവേഷണ ധനസഹായം ലഭ്യമാക്കുന്നതിനുള്ള സാധ്യത വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily