Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത് മൊസാംബിക്കന്‍ സൈനികര്‍

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത് മൊസാംബിക്കന്‍ സൈനികര്‍

മാപുറ്റോ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ രക്ഷാബന്ധന്‍ ആഘോഷത്തില്‍ പങ്കെടുത്ത് സൈനികരും. ഭാരത ഹൈക്കമ്മിഷന്‍ ആസ്ഥാനത്ത് ഹിന്ദു സ്വയംസേവക് സംഘം പ്രവര്‍ത്തകരാണ് ആഘോഷത്തിന് നേതൃത്വം നല്കിയത്.

മൊസാംബിക്കന്‍ പ്രതിരോധ സേനാംഗങ്ങള്‍ക്ക് പ്രവര്‍ത്തകര്‍ രാഖി ബന്ധിച്ചു.
സൗഹൃദം, ഐക്യദാര്‍ഢ്യം, പരസ്പര ബഹുമാനം എന്നിവയുടെ അടയാളപ്പെടുത്തലാണ് രക്ഷാബന്ധന മഹോത്സവമെന്ന് ഭാരത ഹൈക്കമ്മിഷണര്‍ റോബര്‍ട്ട് ഷിന്റ്‌കോങ് പറഞ്ഞു.

വിശാലമായ ഈ സന്ദേശം ലോകമെങ്ങും പരക്കേണ്ടതുണ്ടെന്നും അത് സമാധാനത്തിന് വഴി തുറക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily