ലഖ്‌നൗ : ശ്രീരാമ ജന്മഭൂമിയിമിയിലെ രാമക്ഷേത്ര നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിച്ച്‌ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. രാമ ജന്മഭൂമി വലിയൊരു ലോകാത്ഭുതത്തിന് അരങ്ങൊരുങ്ങുകയാണ്. ക്ഷേത്ര നിര്‍മാണ സ്ഥലവും, രാം ലല്ലാ ക്ഷേത്രവും കാര്‍സേവപുരവും ദര്‍ശിക്കാന്‍ കഴിഞ്ഞത് അനുഭൂതിദായകമായ നല്ലൊരു അനുഭവമായി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുമ്മനം ഇക്കാര്യം അറിയിച്ചത്. ക്ഷേത്ര നിര്‍മ്മാണത്തിന് 15 മീറ്റര്‍ താഴ്ചയില്‍ 300 മീറ്റര്‍ വീതിയിലും 400 മീറ്റര്‍ നീളത്തിലും ഉള്ള അടിത്തറയുടെ പണികളാണ് ഇപ്പോള്‍ നടക്കുന്നത്. 9 മീറ്റര്‍ പൊക്കത്തില്‍ അടിത്തറയുടെ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായി. ബാക്കി 6 മീറ്റര്‍ കൂടി വാര്‍ത്തുകഴിഞ്ഞാല്‍ തറ നിരപ്പില്‍ അടിത്തറ എത്തുമെന്ന് രാമജന്മഭൂമി ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്ബത്ത് റായ് ജി അറിയിച്ചു.">
Thursday, 29 Jul, 10.16 am ജന്മഭൂമി

ലേറ്റസ്റ്റ് ന്യൂസ്
രാമ ജന്മഭൂമി വലിയൊരു ലോകാത്ഭുതത്തിന് അരങ്ങൊരുങ്ങുകയാണ്; ഭാരതത്തിന്റെ സ്വാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന ക്ഷേത്രത്തിന്റെ ആദ്യ നില 2022ല്‍ പൂര്‍ത്തിയാകും

>

ലഖ്‌നൗ : ശ്രീരാമ ജന്മഭൂമിയിമിയിലെ രാമക്ഷേത്ര നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിച്ച്‌ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. രാമ ജന്മഭൂമി വലിയൊരു ലോകാത്ഭുതത്തിന് അരങ്ങൊരുങ്ങുകയാണ്. ക്ഷേത്ര നിര്‍മാണ സ്ഥലവും, രാം ലല്ലാ ക്ഷേത്രവും കാര്‍സേവപുരവും ദര്‍ശിക്കാന്‍ കഴിഞ്ഞത് അനുഭൂതിദായകമായ നല്ലൊരു അനുഭവമായി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുമ്മനം ഇക്കാര്യം അറിയിച്ചത്.

ക്ഷേത്ര നിര്‍മ്മാണത്തിന് 15 മീറ്റര്‍ താഴ്ചയില്‍ 300 മീറ്റര്‍ വീതിയിലും 400 മീറ്റര്‍ നീളത്തിലും ഉള്ള അടിത്തറയുടെ പണികളാണ് ഇപ്പോള്‍ നടക്കുന്നത്. 9 മീറ്റര്‍ പൊക്കത്തില്‍ അടിത്തറയുടെ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായി. ബാക്കി 6 മീറ്റര്‍ കൂടി വാര്‍ത്തുകഴിഞ്ഞാല്‍ തറ നിരപ്പില്‍ അടിത്തറ എത്തുമെന്ന് രാമജന്മഭൂമി ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്ബത്ത് റായ് ജി അറിയിച്ചു.

ക്ഷേത്രത്തിന്റെ അടിത്തറ ശക്തവും ബൃഹത്തുമായ ഒരു പാറയിലായിരിക്കും നിര്‍മിക്കുക. കല്‍പ്പാന്തകാലത്തോളം ക്ഷേത്രം നിലനില്‍ക്കും. ഭാരതത്തിന്റെ സ്വാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന ഈ ക്ഷേത്രത്തിന്റെ ആദ്യ നില 2022 ഇല്‍ പൂര്‍ത്തിയാകും. ബാലാലയ പ്രതിഷ്ഠ നടത്തിയിട്ടുള്ള ക്ഷേത്രത്തില്‍ എപ്പൊഴും നല്ല തിരക്കാണ്. എങ്ങും രാമ മന്ത്ര ജപം.

ക്ഷേത്ര ദര്‍ശനത്തിന് എത്തിയ കുമ്മനത്തെ പൂക്കളും, ഹാരവും, ഷാളും മധുരപലഹാരങ്ങളും നല്‍കി പ്രധാന പൂജാരി രാജുദാസ് ഉപചാരപൂര്‍വ്വം സ്വാഗതം ചെയ്തു.

Facebook Post: https://www.facebook.com/kummanam.rajasekharan/posts/3987474378028986

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janmabhumi Daily
Top