ഷിംല ; ഹിമാചല്‍ പ്രദേശില്‍ രാമക്ഷേത്ര ഹാള്‍ നിക്കാഹ് സല്‍ക്കാരത്തിനായി വിട്ടു നല്‍കുന്നതിനെതിരെ ഭക്തരുടെയും ഹിന്ദു സംഘടനകളുടെയും പ്രതിഷേധം .
മാംസാഹാരങ്ങള്‍ ഉള്‍പെടെയുള്ള വിരുന്ന് അനുവദിക്കുന്നത് മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്ന് ആരോപിച്ച് ഹിന്ദു സംഘർഷ് സമിതി അംഗങ്ങളും രംഗത്തെത്തി. സല്‍ക്കാരത്തിനായി ഹാള്‍ വിട്ടു നല്‍കിയാല്‍ പ്രതീകാത്മകമായി തല മുണ്ഡനം ചെയ്യുമെന്നും, പന്നികളെ കൊണ്ടുവന്ന് ഘോഷയാത്ര നടത്തുമെന്നുമാണ് ചില നാട്ടുകാരുടെ മുന്നറിയിപ്പ്.
വിവാദം രൂക്ഷമായതോടെ, രാമക്ഷേത്ര ഹാള്‍ കൈകാര്യം ചെയ്യുന്ന സൂദ് സഭ തങ്ങളുടെ നിലപാടുമായി രംഗത്തെത്തി. മതേതരത്വം പാലിക്കണമെന്നും , ഹാളില്‍ നിക്കാഹ് ചടങ്ങ് നടക്കില്ലെന്നും ക്ഷേത്ര മാനേജ്‌മെന്റ് അറിയിച്ചു . വിവാഹം പള്ളിയില്‍ നടക്കും, ക്ഷേത്ര ഹാളില്‍ സ്വീകരണം മാത്രമേ നടത്തൂ. മുൻപും മുസ്ലീം കുടുംബങ്ങള്‍ സമാനമായ ചടങ്ങുകള്‍ക്ക് ഈ ഹാള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് സൂദ് സഭ പറയുന്നത് . തർക്കം രൂക്ഷമായതോടെ മാംസാഹാരങ്ങള്‍ സല്‍ക്കാരത്തില്‍ ഉള്‍പ്പെടുത്തില്ലെന്ന് വധുവിന്റെ കുടുംബം വ്യക്തമാക്കി.

