Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച്‌ നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച്‌ നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

ന്യൂദല്‍ഹി: ദുരന്തത്തില്‍ വിറങ്ങലിച്ച നേപ്പാളിന് സഹായഹസ്തവുമായി ഭാരതം. 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേന സി-130 ജെ പുറപ്പെട്ടു.

ജീവന്‍ രക്ഷാ മരുന്നുകള്‍ അടക്കം അടിയന്തര. ദുരിതാശ്വാസ സാമഗ്രികളുമായാണ് ഭാരതത്തിന്റെ
വിമാനം പുറപ്പെട്ടത്. താല്‍ക്കാലിക ഷെല്‍ട്ടറുകളും പുതപ്പുകളും ജീവന്‍രക്ഷാ മരുന്നുകളും അടക്കം അടിയന്തര അവശ്യവസ്തുക്കളാണ് അയച്ചത്. 2015ലെ ഭൂകമ്പത്തിന് ശേഷം നേപ്പാള്‍ കണ്ട എറ്റവും വലിയ ദുരന്തമാണിത് .രക്ഷാദൗത്യത്തിന് തയാറായി വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ രംഗത്തുണ്ട്. സി-17, സി-130ജെ, സി-295 വിമാനങ്ങള്‍ വ്യോമസേന സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.

ഭാരതത്തിന്റെ സമയോജിത സഹായത്തിന് നന്ദി നേപ്പാള്‍ പ്രധാനമന്ത്രി ബലേന്ദ്ര ഷായും വിദേശകാര്യ മന്ത്രി ഷിസിർ ഖനാലും നന്ദി അറിയിച്ചു. പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി നല്‍കിയ മാനുഷിക സഹായങ്ങള്‍ക്കും മെഡിക്കല്‍ സാമഗ്രികളുടെ വിതരണത്തിനും ഭാരതസർക്കാരിനും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും നന്ദി അറിയിക്കുന്നതായി നേപ്പാള്‍ വിദേശകാര്യ മന്ത്രി ഷിസിർ ഖനാല്‍ സാമൂഹികമാധ്യമമായ എക്സില്‍ കുറിച്ചു. ഈ ദുഷ്കരമായ വേളയില്‍ ഭാരതത്തിന്റെ ദ്രുതഗതിയിലുള്ള പ്രതികരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും കരുത്തിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily