Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സഹോദരി ഭര്‍ത്താവ് പേഴ്‌സണല്‍ സ്റ്റാഫില്‍: നിയമസഭയില്‍ പ്രതികരിക്കാതെ മന്ത്രി സണ്ണി ജോസഫ്, ജീവനക്കാരുടെ സ്ഥലം മാറ്റം സ്വാഭാവികം

സഹോദരി ഭര്‍ത്താവ് പേഴ്‌സണല്‍ സ്റ്റാഫില്‍: നിയമസഭയില്‍ പ്രതികരിക്കാതെ മന്ത്രി സണ്ണി ജോസഫ്, ജീവനക്കാരുടെ സ്ഥലം മാറ്റം സ്വാഭാവികം

തിരുവനന്തപുരം: സഹോദരി ഭര്‍ത്താവിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയതിനെ പ്രതിപക്ഷം നിയമസഭയില്‍ ചോദ്യം ചെയ്തിട്ടും മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചില്ല.

ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നുവെന്ന അടിയന്തര പ്രമേയ നോട്ടീസിനിടെയായിരുന്നു ബന്ധു നിയമനം പ്രതിപക്ഷം ഉന്നയിച്ചത്. പ്രതികാരത്തോടെ ജീവനക്കാരെ സ്ഥലം മാറ്റുന്നുവെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ ആരോപിച്ചു. എന്നാല്‍ എല്ലാം സ്വാഭാവിക മാറ്റമെന്നാണ് സണ്ണി ജോസഫ് വിശദീകരിച്ചത്.

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവ് കോണ്‍ഗ്രസ് നേതാവായ ബെന്നി തോമസിനെ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമിച്ചത്. ഇടത് ഭരണകാലത്തെ ബന്ധുനിയമനത്തില്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ച യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ പറഞ്ഞതെല്ലാം മറന്നുവെന്നാണ് പ്രതിപക്ഷ വിമര്‍ശനം. അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയ വി ജോയ് ആണ് വിവാദം സഭയില്‍ ഉന്നയിച്ചത്.

ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ബംഗളുരുവില്‍ പോയതിനാല്‍ പാര്‍ലമെന്ററി കാര്യമന്ത്രിയാണ് ഇതിന് മറുപടി നല്‍കിയത്. എന്നാല്‍ ബന്ധു നിയമനത്തില്‍ സണ്ണി ജോസഫ് വിശദീകരണം നല്‍കിയില്ല.

ഭരണാനുകൂല സംഘനകളുടെ അപേക്ഷയില്‍ ജീവനക്കാരെ തെരഞ്ഞ് പിടിച്ചുമാറ്റുന്നു, രോഗികളെയും വിടുന്നില്ല. വിരമിക്കാന്‍ നാളുകള്‍ മാത്രമുള്ളവരെയും ദൂരെ സ്ഥലങ്ങളിലേക്ക് മാറ്റുന്നു, സാമൂഹ്യ മാധ്യമപോസ്റ്റിന്റെ പേരില്‍ വരെ നടപടി എന്നിങ്ങനെ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചു. ഇടത് ഭരണ കാലത്ത് കോണ്‍ഗ്രസ് സംഘടനയില്‍പ്പെട്ടവരുടെ സ്ഥലംമാറ്റ പട്ടിക വച്ചായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. ഇടത് നയമാകില്ല യുഡിഎഫിനെന്നും സണ്ണി ജോസഫ് പറഞ്ഞു. പ്രശ്‌നം സഭനിര്‍ത്തി ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭ വിട്ടിറങ്ങി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily