Thursday, 19 Dec, 6.17 am ജന്മഭൂമി

കേരളം
സൈബര്‍ മേഖലയില്‍ പ്രൊഫഷണലുകളുടെ കുറവ്

തിരുവനന്തപുരം: ആഗോളതലത്തിലെ സൈബര്‍ മേഖലയില്‍ 3.5 ദശലക്ഷം പ്രൊഫഷണലുകളുടെ കുറവുണ്ടെന്നും പഠനത്തിനും ഗവേഷണത്തിനും മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ ഈ സാഹചര്യത്തെ അതിജീവിക്കാനാകുമെന്നും അമേരിക്കയിലെ സിസ്‌കോ സിസ്റ്റംസ് വൈസ് പ്രസിഡന്റും ഗ്ലോബല്‍ ഇന്നൊവേഷന്‍ ഓഫീസറുമായ ഡോ. ഗൈ ഡൈഡ്രിച്ച്‌ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് കേരള (ഐഐഐടിഎംകെ) കമ്ബ്യൂട്ടിങ് ആന്‍ഡ് നെറ്റ്‌വര്‍ക്ക് കമ്യൂണിക്കേഷന്‍സില്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനമായ 'കൊകൊനെറ്റ്19' ന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആഗോളതലത്തില്‍ വികസിച്ചുവരുന്ന വിജ്ഞാന സമ്ബദ് വ്യവസ്ഥയില്‍ നൈപുണ്യ സമാഹരണത്തിലാണ് ഇന്ത്യയുടെ പങ്കെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഐടി സെക്രട്ടറി എം. ശിവശങ്കര്‍ പറഞ്ഞു. ഐടി മേഖലയിലും വിദ്യാഭ്യാസത്തിലുമുള്ള നവീന പ്രവണതകള്‍ മനസ്സിലാക്കുന്നതിനുള്ള മികച്ച വേദിയാണ് സമ്മേളനമെന്ന് ഐഐഐടിഎംകെ ഡയറക്ടര്‍ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ കമ്ബ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് പ്രൊഫസര്‍ രാജ് ജെയിന്‍, റോള്‍ ബെയ്‌സ്ഡ് അക്‌സസ് കണ്‍ട്രോള്‍ ഉപജ്ഞാതാവും ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സൈബര്‍ സെക്യൂരിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ് ചീഫ് സയന്റിസ്റ്റുമായ പ്രൊഫ. രവി സന്ധു, ഐഐഐടിഎംകെ പ്രൊഫസര്‍മാരായ സാബു .തമ്ബി, ഡോ. എലിസബത്ത് ഷെര്‍ളി എന്നിവരും സംസാരിച്ചു. അസോസിയേഷന്‍ ഓഫ് കമ്ബ്യൂട്ടിങ് മെഷിനറി തിരുവനന്തപുരം പ്രൊഫഷണല്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 21 വരെ പള്ളിപ്പുറം ടെക്‌നോസിറ്റിയിലെ പുതിയ ക്യാമ്ബസിലാണ് സമ്മേളനം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janmabhumi Daily
Top