Dailyhunt
സംസ്ഥാനത്ത് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ്ണവില: ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ്ണവില: ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. നിലവില്‍ പവന് 1,12,800 രൂപ നിരക്കിലാണ് വ്യാപാരം. വിപണിവില 1,12,800 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാള്‍മാർക്കിങ് ചാർജും ചേരുമ്പോള്‍ വില വീണ്ടും ഉയരും.

ഗ്രാമിന് 14,100 രൂപയാണ് നല്‍കേണ്ടത്. സ്വർണത്തോടൊപ്പം വെള്ളി വിലയിലും മാറ്റമുണ്ട്. ഗ്രാമിന് 265.10 രൂപയും കിലോഗ്രാമിന് 2,65,100 രൂപയുമാണ് നല്‍കേണ്ടത്.

കഴിഞ്ഞ ദിവസം മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍ 7ന് 109880 രൂപയായിരുന്നു വില. എന്നാല്‍, എട്ടാം തീയതി ഒറ്റയടിക്ക് 2,920 രൂപയാണ് കൂടിയത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. യുഎസും ഇറാനും വെടിനിർത്തലിന് സമ്മതിച്ചതിന് തൊട്ട് പിന്നാലെയാണ് വീണ്ടും സ്വർണവില കുതിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily