Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം വ്യാഴാഴ്ച നിയമസഭയില്‍

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം വ്യാഴാഴ്ച നിയമസഭയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തുളള ധവളപത്രം വ്യാഴാഴ്ച നിയമസഭയില്‍ മേശപ്പുറത്ത് വയ്‌ക്കും.

രാവിലെ 8ന് ചേരുന്ന മന്ത്രിസഭായോഗം ധവളപത്രത്തിന് അംഗീകാരം നല്‍കും. മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതിയാണ് സാമ്പത്തിക നില പരിശോധിച്ച്‌ ധവളപത്രം തയാറാക്കിയത്. സിഡിഎസ് ഡയറക്ടര്‍ ഡി.വീരമണി, മുന്‍ സിഡിഎസ് ഡയറക്ടര്‍ ഡി.നാരായണ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലാണ് കണ്‍വീനര്‍.

ഭരണത്തില്‍ എത്തിയാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച്‌ ധവളപത്രം പുറത്തിറക്കുമെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ചിരുന്നു. അധികാരത്തില്‍ വന്നശേഷം ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്‍ അത് അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ പത്ത് വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ചെലവുകള്‍, വരുമാനച്ചോര്‍ച്ച, നികുതി പിരിവിലെ വീഴ്ചകള്‍ എന്നിവയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ധവളപത്രത്തില്‍ ഉണ്ടാകും.വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ച തുകയുടെ വിനിയോഗം, ഫണ്ട് വകമാറ്റി ചെലവഴിക്കല്‍ തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily